മലപ്പുറം ജില്ലയില്‍ 7,33,430 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുന്നു. 7,33,430 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 5,98,155 പേര്‍ക്ക് ഒന്നാം ഡോസും 1,35,275 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 24,478 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 375 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,81,210 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 76,760 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,398 പേര്‍ക്ക് ഒന്നാം ഡോസും 28,108 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 18,522 പേര്‍ക്ക് ഒന്നാം ഡോസും 17,132 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]