കോവിഡ് 19: ജില്ലയില്‍ 2,346 പേര്‍ക്ക് വൈറസ് ബാധ; 4,327 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ രണ്ട്) രണ്ട് ആരോഗ്യപ്രവര്ത്തകര്ക്കുള്പ്
അതേസമയം ഇന്ന് ജില്ലയില്‍ 4,327 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 2,57,324 ആയി. ജില്ലയില്‍ ഇതുവരെ 842 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 60,195 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 38,828 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,118 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 270 പേരും 111 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍
(ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,192 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
പരിശോധനക്ക് വിധേയരാകണം
ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളോ മറ്റേതെങ്കിലും കോവിഡ് രോഗബാധതരുമായി സമ്പര്‍ക്കമോ ഉണ്ടായാല്‍ പരിശോധനക്ക് വിധേയരാകേണ്ടതാണ്. പരിശോധനാ ഫലം വരുന്നത് വരെ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ബുധനാഴ്ച (ജൂണ്‍ 02) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 13
ആലങ്കോട് 10
ആലിപ്പറമ്പ് 28
അമരമ്പലം 32
ആനക്കയം 16
അങ്ങാടിപ്പുറം 17
അരീക്കോട് 10
ആതവനാട് 13
ഊരകം 14
ചാലിയാര്‍ 07
ചീക്കോട് 04
ചേലേമ്പ്ര 12
ചെറിയമുണ്ടം 38
ചെറുകാവ് 12
ചോക്കാട് 39
ചുങ്കത്തറ 38
എടക്കര 14
എടപ്പറ്റ 19
എടപ്പാള്‍ 10
എടരിക്കോട് 05
എടവണ്ണ 25
എടയൂര്‍ 14
ഏലംകുളം 29
ഇരിമ്പിളിയം 03
കാലടി 33
കാളികാവ് 23
കല്പകഞ്ചേരി 09
കണ്ണമംഗലം 20
കരുളായി 58
കരുവാരക്കുണ്ട് 15
കാവനൂര്‍ 16
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 03
കോഡൂര്‍ 12
കൊണ്ടോട്ടി 27
കൂട്ടിലങ്ങാടി 25
കോട്ടക്കല്‍ 50
കുറുവ 04
കുറ്റിപ്പുറം 32
കുഴിമണ്ണ 14
മക്കരപ്പറമ്പ് 08
മലപ്പുറം 52
മമ്പാട് 96
മംഗലം 21
മഞ്ചേരി 147
മങ്കട 11
മാറാക്കര 33
മാറഞ്ചേരി 38
മേലാറ്റൂര്‍ 21
മൂന്നിയൂര്‍ 25
മൂര്‍ക്കനാട് 12
മൂത്തേടം 01
മൊറയൂര്‍ 10
മുതുവല്ലൂര്‍ 02
നന്നമ്പ്ര 12
നന്നംമുക്ക് 22
നിലമ്പൂര്‍ 19
നിറമരുതൂര്‍ 14
ഒതുക്കുങ്ങല്‍ 49
ഒഴൂര്‍ 08
പള്ളിക്കല്‍ 17
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 18
പറപ്പൂര് 33
പെരിന്തല്‍മണ്ണ 30
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 23
പെരുവള്ളൂര്‍ 32
പൊന്മള 22
പൊന്മുണ്ടം 11
പൊന്നാനി 40
പൂക്കോട്ടൂര്‍ 07
പോരൂര്‍ 11
പോത്തുകല്ല് 06
പുലാമന്തോള്‍ 15
പുളിക്കല്‍ 05
പുല്‍പ്പറ്റ 14
പുറത്തൂര്‍ 27
പുഴക്കാട്ടിരി 46
താനാളൂര്‍ 30
താനൂര്‍ 08
തലക്കാട് 08
തവനൂര്‍ 45
താഴേക്കോട് 20
തേഞ്ഞിപ്പലം 08
തെന്നല 32
തിരുനാവായ 16
തിരുവാലി 13
തൃക്കലങ്ങോട് 34
തൃപ്രങ്ങോട് 16
തുവ്വൂര്‍ 36
തിരൂര്‍ 27
തിരൂരങ്ങാടി 26
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 33
വളവന്നൂര്‍ 16
വള്ളിക്കുന്ന് 21
വട്ടംകുളം 03
വാഴക്കാട് 10
വാഴയൂര്‍ 02
വഴിക്കടവ് 15
വെളിയങ്കോട് 10
വേങ്ങര 42
വെട്ടത്തൂര്‍ 24
വെട്ടം 36
വണ്ടൂര്‍ 37
കോവിഡ് വാക്സിനേഷന്: ജില്ലയില്‍ 7,25,008 പേര് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 7,25,008 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,91,008 പേര് ഒന്നാം ഡോസും 1,34,000 പേര് രണ്ടാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 20,311 പേരാണ് ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചത്. 13 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,78,304 പേര് ആദ്യഘട്ട വാക്സിനും 75,897 പേര് രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,368 പേരാണ് ഒന്നാം ഘട്ട വാക്സിന് സ്വീകരിച്ചത്. 28,104 പേര് രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 18,478 പേര് ഒന്നാം ഡോസും 17,086 പേര് രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേരാണ് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചത്. 33,547 പേര് ഒന്നാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്.
—
RECENT NEWS
“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും [...]