പൗരത്വ നിയമം; മുസ്ലിംലീഗ് നിയമ പോരാട്ടം തുടരും: ഇ. ടി.

മലപ്പുറം: പൗരത്വ നിയമത്തിനെതിരായി മുസ്‌ലിം ലീഗിന്റെ നിയമ പോരാട്ടം ഏത് അറ്റം വരെയും പോകുമെന്നു ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി. പൗരത്വ ഭേദഗതി നിയമത്തെ വളഞ്ഞ വഴിയിലൂടെ കോവിഡിന്റെ മറവില്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തുറന്നു കാണിക്കുകയാണ് മുസ്‌ലിം ലീഗ് പുതിയ കേസിലൂടെ ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്‍പാകെയുള്ള കേസ് തീര്‍പ്പാകുന്നത് വരെ ഇപ്പോള്‍ ഇറക്കിയിട്ടുള്ള പുതിയ ഉത്തരവ് സംബന്ധിച്ച് യാതൊരു കാര്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതിനെ തടയണമെന്നാണ് പുതിയ കേസിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Sharing is caring!