മലപ്പുറം ജില്ലയില്‍ 7,11,834 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,11,834 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 5,79,851 പേര്‍ക്ക് ഒന്നാം ഡോസും 1,31,983 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 14,819 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും ഒരാള്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,72,837 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 73,987 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,218 പേര്‍ക്ക് ഒന്നാം ഡോസും 28,082 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 18,430 പേര്‍ക്ക് ഒന്നാം ഡോസും 17013 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]