മലപ്പുറത്ത് കോവി ഷീൽഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും: ജില്ലാ മെഡിക്കൽ ഓഫീസർ

മലപ്പുറം:മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ കോവിഷീൽഡ് ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ സക്കീന അറിയിച്ചു.മലപ്പുറം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽ കോവിഷീൽഡിനു പകരം കോവാക്സിൻ ലഭ്യമാക്കുന്നത് മൂലം പ്രവാസികൾക്കുള്ള പ്രയാസം അറിയിച്ചു തന്നെ വന്നുകണ്ട മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടാണ് ഡിഎംഒ ഉറപ്പു നൽകിയത്. മലപ്പുറത്ത് പ്രവാസികൾക്ക് വേണ്ടി മാത്രമായി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മലപ്പുറത്തെ വാക്സിനേഷൻ വിതരണത്തിൽ വർദ്ധനവ് നൽകണമെന്ന് ചെയർമാൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.മേൽ ആവശ്യത്തിനെ തുടർന്നാണ് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് വീണ്ടും മലപ്പുറത്ത് വാക്സിനേഷൻ ക്യാമ്പ് പുനരാരംഭിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ കോവി ഷീൽഡ് നൽകിയിരുന്നതെങ്കിലും രണ്ടാംഘട്ടത്തിൽ കോവാക്സിനാണ് വാക്സിനേഷൻ ക്യാമ്പുകളിൽ ലഭ്യമായത്. ഇത് വലിയ പ്രതിസന്ധിയാണ് പ്രവാസികൾ ഏറെ തിങ്ങി താമസിക്കുന്ന മലപ്പുറത്ത് സൃഷ്ടിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുകളും വേറിട്ട മാതൃകകളും നിരന്തരമായി മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത് സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധേയവും പ്രശംസക്കും അർഹമായിരുന്നു.പ്രതിനിധി സംഘത്തിൽ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, സി.കെ.സഹീർ എന്നിവർ ഉണ്ടായിരുന്നു.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]