കേരള നിയമസഭക്ക് ബിഗ് സല്യൂട്ട് നല്‍കി പി.കെ അബ്ദുറബ്ബ്

കേരള നിയമസഭക്ക് ബിഗ് സല്യൂട്ട് നല്‍കി പി.കെ അബ്ദുറബ്ബ്

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ചും അഭിനന്ദിച്ചും മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചിട്ടുണ്ടെന്നും ഇത് കേരളമാണെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബിന്റെ പ്രതികരണ
ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നമ്മളൊരുമിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട് ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു. സംഘപരിവാര്‍ ഫണം വിടര്‍ത്തുമ്പോഴൊക്കെ ഉണര്‍ന്നെഴുന്നേറ്റിരിക്കും.. ഇത് കേരളമാണ്. പാരമ്പര്യങ്ങളെ ഹൃദയത്തിലേറ്റി, ലക്ഷദ്വീപ് ജനതയെ ചേര്‍ത്തു പിടിച്ച.. കേരള നിയമസഭക്ക് ബിഗ് സല്യൂട്ട് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ:

ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമം നമ്മളൊരുമിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട് ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു. സംഘപരിവാര്‍ ഫണം വിടര്‍ത്തുമ്പോഴൊക്കെ ഉണര്‍ന്നെഴുന്നേറ്റിരിക്കും..
ഇത് കേരളമാണ്.പാരമ്പര്യങ്ങളെ ഹൃദയത്തിലേറ്റി,ലക്ഷദ്വീപ് ജനതയെ ചേര്‍ത്തുപിടിച്ച.. കേരള നിയമസഭക്ക്
ബിഗ് സല്യൂട്ട് ??

 

Sharing is caring!