കാലിക്കറ്റിൽ പരീക്ഷകൾ ജൂൺ 15ന് തുടങ്ങും.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കോളജുകളിലെ ഡിഗ്രി, പി.ജി ഫൈനൽ പരീക്ഷകൾ ജൂൺ 15 മുതൽ ആരംഭിക്കാൻ പരീക്ഷാ സ്ഥിര സമിതി തീരുമാനിച്ചു.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനം.
ഇതനുസരിച്ച് ഇന്ന് പത്തര മണിക്ക് പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും അധ്യാപക സംഘടനാ നേതാക്കളുടെയും ഓൺലൈൻ യോഗം വൈസ്ചാൻസലർ
വിളിച്ചു ചേർത്തിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളിലെയും വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെയും ബിരുദ ആറാം സെമസ്റ്റർ വിദ്യാർത്ഥികളുടെയും
പിജി നാലാം സെമസ്റ്റർ വിദ്യാർഥികളുടെയും പരീക്ഷകളാണ് ജൂൺ 15ന് ആരംഭിക്കുക. ജൂലൈ അഞ്ചിനകം പരീക്ഷ തീർക്കുകയും ജൂലൈ 31 ന് മുമ്പ് റിസൾട്ട് പ്രഖ്യാപിക്കുകയും വേണം.
ഭാവിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്ന കാര്യത്തിൽ പഠന ബോർഡ് ചെയർമാൻമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിഗ്രി വിദ്യാർഥികളുടെ വർദ്ധനവ് കാരണം ഓൺലൈൻ പരീക്ഷ ഇപ്പോൾ സാധ്യമല്ലെന്ന നിലപാടിലാണ് സർവകലാശാല. എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾക്ക് കെ ടി യു നടപ്പാക്കിയ മാതൃകയിൽ ഓൺലൈൻ പരീക്ഷ നടത്തുന്ന കാര്യം പഠിക്കും.
സർവകലാശാല ക്യാമ്പസിലെ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ഓൺലൈൻ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഫൈനൽ തീരുമാനം ആയിട്ടില്ല.
വിശദമായ ചർച്ചകൾക്കു ശേഷം മാത്രമേ നടത്തൂവെന്നും അധികൃതർ അറിയിച്ചു.എം.കോം ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ഒരുപേപ്പർ കൂട്ട തോൽവിയിൽ പഠനബോർഡ് ചെയർമാൻ്റെ തീർപ്പിന് വിട്ടു.
![]() |
|
|
|
|
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]