കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം മാതൃകകള്‍ തുടരുന്നു

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം മാതൃകകള്‍ തുടരുന്നു

മലപ്പുറം: നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ വ്യത്യസ്തമായ സമീപനങ്ങള്‍ നടപ്പിലാക്കിയ മലപ്പുറം നഗരസഭയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മെഡിക്കല്‍ കിറ്റ് നല്‍കി. മലപ്പുറം നഗരസഭ പ്രദേശത്തെ കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും, ചികിത്സയ്ക്ക് സഹായിക്കുന്നതിലും വലിയ സഹായമാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ജീവനക്കാരും നല്‍കിവരുന്നത്.മലപ്പുറം നഗരസഭയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആര്‍.ആര്‍.ടി മെമ്പര്‍മാര്‍ക്കും നല്‍കിയ മെഡിക്കല്‍ കിറ്റിനു പുറമേയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നഗരസഭ മെഡിക്കല്‍ കിറ്റ് കൈമാറിയത്. പി.പി.ഇ. കിറ്റുകള്‍, ഓക്‌സി മീറ്ററുകള്‍, ഫെയ്‌സ് ഫീല്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന മെഡിക്കല്‍ കിറ്റാണ് ആദ്യഘട്ടത്തില്‍ നഗരസഭ കൈമാറിയത്. നഗരസഭക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കേന്ദ്രങ്ങളിലും, അഭയകേന്ദ്രത്തിലുമെല്ലാം രോഗികളും, നിരാലംബരും ആയിട്ടുള്ള ആളുകളെ പരിപാലിക്കുന്നതില്‍ വലിയ പങ്കാണ് ആംബുലന്‍സ് ജീവനക്കാരും, ഡ്രൈവര്‍മാരും നല്‍കി വരുന്നത്. ഇതു പരിഗണിച്ചാണ് സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നഗരസഭക്ക് ലഭ്യമായ വിവിധ സഹായ ഉപകരണങ്ങള്‍ നഗരസഭ കൈമാറിയത്.ചടങ്ങിന്റെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.കെ.സക്കീര്‍ ഹുസൈന്‍, പി.കെ.അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ സജീര്‍ കളപ്പാടന്‍, ശിഹാബ് മൊടയങ്ങാടന്‍, നഗരസഭ സെക്രട്ടറി എം.ജോബിന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. മുസ കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എ.ശംസുദ്ധീന്‍, ആരോഗ്യ പ്രവര്‍ത്തകരായ പി.കെ.സംജീര്‍, ഷാജിഷാജി വാറങ്ങോട്, കുഞ്ഞു പറമ്പന്‍, മുനീര്‍ മച്ചിങ്ങല്‍, മുനീര്‍ പൊന്മള,ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!