ലക്ഷദ്വീപ് ജനതയോടുള്ള ക്രൂരത: ജൂണ്‍ 3 ന് സമസ്ത പ്രവാസി സെല്‍ ധര്‍ണ്ണ
കോഴിക്കോട്: കേന്ദ്ര ഭരണകൂടത്തിന്റ ഒത്താശയോടെ ലക്ഷദ്വീപ് ജനതയോട് അഡ്മിനിസ്ട്രേറ്റര്‍ കാണിക്കുന്ന ക്രൂരതക്കെതിരെ സമസ്ത പ്രവാസി സെല്‍ ജൂണ്‍ 3 ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അഞ്ച് പേര് വീതം പങ്കെടുക്കും. അന്നെ ദിവസം രാഷ്ട്രപതിക്ക് പ്രവാസികുടുംബങ്ങള്‍ ഭീമ ഇ. മെയില്‍ സന്ദേശം അയക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പാട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെടും.
കോവിഡ് നിയന്ത്രണം മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേകം പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ കോവിഡ് വാക്സിനേഷന്, യാത്ര ക്ലേശം, തൊഴില്‍ നഷ്ടം എന്നിവക്ക് അടിയന്തിര പരിഹാരം ഉണ്ടാവണം.
ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യവുമായി ബന്ധപ്പെട്ടുള്ള കേരള ഹൈക്കോടതി വിധി പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള തെറ്റായ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചെയര്മാന് ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മാതാവിദ്യാഭ്യാസബോര്ഡ് ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുറഹിമാന് ഒളവട്ടൂര്‍, സിദ്ധീഖ് നദ്വി ചേറൂര് വിഷയം അവതരിപ്പിച്ചു.
സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ കോഴിക്കോട്, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, വി.കെ. മുഹമ്മദ് കണ്ണൂര്‍, മജീദ് പത്തപ്പിരിയം, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്, എഞ്ചിനിയര്‍ ബഷീര്‍ ഹാജി, പി.എസ്.എച്ച്. തങ്ങള്‍ പരപ്പനങ്ങാടി, ഫസലുദ്ധീന്‍ തിരുവനന്തപുരം, എ.പി.പി. കുഞ്ഞഹമ്മദാജി കാസര്‍ഗോഡ്, ഇസ്മാഈല്‍ ഹാജി ചാലിയം, മുസ്തഫ ബാഖവി പെരുമുഖം, ബീരാന്‍കുട്ടി മുസ്ലിയാര് ഒതുക്കുങ്ങല്‍, ഒ.കെ.എം. മൗലവി ആനമങ്ങാട്, മുഹമ്മദലി മൗലവി കൊണ്ടോട്ടി, യൂസുഫ് ദാരിമി ആലിപ്പറമ്പ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസഹാജി മൂന്നിയൂര്‍ സ്വാഗതവും കണ്‍വീനര്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നന്ദിയും പറഞ്ഞു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]