ലക്ഷദ്വീപിലെ ഭൂമിയെ സ്വന്തം നാട്ടുകാർക്ക്‌ അന്യമാക്കുന്നു – ഇ.ടി. മുഹമ്മദ്‌ ബഷീർ  എം. പി 

ലക്ഷദ്വീപിലെ ഭൂമിയെ സ്വന്തം നാട്ടുകാർക്ക്‌ അന്യമാക്കുന്നു – ഇ.ടി. മുഹമ്മദ്‌ ബഷീർ  എം. പി 

ലക്ഷദ്വീപിലെ ഭൂമിയെ സ്വന്തം നാട്ടുകാർക്ക്‌ അന്യമാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാറും അഡ്മിനിസ്ട്രേറ്ററും നടപ്പിലാക്കുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി. ഈ നടപടികളിൽ നിന്നു ഭരണകൂടം പിൻവാങ്ങുന്നത് വരെ ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യത യാണ്. പ്രദേശത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്ന ഉദ്യോഗസ്ഥരെയാണ് ഓരോയിടത്തും നിയമിക്കേണ്ടതെന്നു നേരത്തെ തന്നെ ചൂണ്ടികാട്ടിയതാണെന്നും  അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് അവരുടെ മണ്ണാണ് എന്ന പേരിൽ ഫിനിക്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ഇ. ടി.
കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനായി  കാടൻ നിയമങ്ങളിലൂടെ അഡ്മിനി സ്േട്രറ്റർ  ലക്ഷദ്വീപിനെ അശാന്തമാക്കുകയാണെന്നു സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സംഘ്പരിവാർ പദ്ധതി യുടെ പരീക്ഷണശാല യാണ് ലക്ഷദ്വീപ് എന്നും  ഇതിനെ പരാജയപെടുത്താൻ  പൊതു സമൂഹം ഉണരണമെന്നും മുൻ എം. എൽ എ വി. ടി. ബൽറാം പറഞ്ഞു.
ചടങ്ങിൽ എൻ. കെ അഫ്സൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. മാട്ടൂൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാരിഷ ടീച്ചർ ലക്ഷദ്വീപ്, അഗത്തി മുൻ  ചെയർപേഴ്സൺ എം. എം. ഷഹർബാൻ,  ഗായിക ഇഷ്റത് സബാഹ്,
അനീസ് മുഹമ്മദ്‌ കൊർദോവ, കെ.എം.ഷാഫി, അഷ്‌റഫ്‌ തെന്നല, കുരിക്കൾ മുനീർ, നിസാർ കാടേരി,  പി. ടി. ഇസ്മായിൽ,  ടി. എച്ച്. കരീം   എന്നിവർ സംസാരിച്ചു.

Sharing is caring!