മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിന്റെ ചിത്രരചന ഏഷ്യാ – ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിന്റെ ചിത്രരചന ഏഷ്യാ – ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ലോക്ക് ഡൗണ്‍ വന്ന് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ചിത്രരചനയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും , ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അടുത്ത എഡീഷനിലേക്ക് ഗ്രാന്റ്മാസ്റ്റര്‍ പദവി നേടിയ വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാല്‍ വേറിട്ട കാഴ്ചയായി.ലോക്ക് ഡൗണ്‍ ഒഴിവ് സമയം ഉപയോഗപ്പെടുത്തിയാണ് പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി നിഹാല്‍ എ ഫോര്‍ പേപ്പറില്‍ രാജ്യത്തെ ചലച്ചിത്രഅഭിനയ രംഗത്ത് പ്രമുഖരായ ഇരുപത്തിനാലു പേരുടെ ചിത്രം വരച്ച് രണ്ട് തരത്തിലുള്ള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.നാലര സെന്റീമീറ്റര്‍ ഉയരം , നാല് സെന്റീമീറ്റര്‍ വീതി പ്രകാരമുള്ള ചെറിയ ബോക്‌സിനുള്ളില്‍ ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , മലയാളം എന്നീ ഭാഷകളിലെ സിനിമ നടന്‍മാരുടെ പടമാണ് സെന്റ്‌റന്‍സില്‍ ആര്‍ട് കൊണ്ട് ഈ മിടുക്കന്‍ വിസ്മയം തീര്‍ത്തത്.മെയ്മാസമാദ്യമാണ് വരച്ച ചിത്രങ്ങള്‍ അയച്ച് നല്‍കിയത് .കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ തെരഞ്ഞെടുത്ത അറിയിപ്പും രേഖകളും ലഭിച്ചു. തൃശൂര്‍ ജില്ല സി.ബി.എസ്.ഇ മല്‍സരത്തില്‍ വാട്ടര്‍ കളറിങില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.ചിത്രരചനയുടെ പുതിയ രീതികള്‍ അറിയുവാനും സ്വന്തം കഴിവുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തുവാനുള്ള ശ്രമത്തിലാണ്.ഇപ്പോള്‍ പച്ചതേങ്ങയുടെ മേല്‍ ചിത്രങ്ങള്‍ വരക്കുന്ന തിരക്കിലാണ് .കൂറ്റനാട് വാവന്നൂര്‍ മണിയാറത്ത് പരേതനായ ഫൈസല്‍ മഹമൂദിന്റേയും ചാലിശ്ശേരി ഗവ : ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക നിഷയുടേയും മകനാണ് . പത്താം ക്ലാസ് വിദ്യാര്‍ത്ഥി നിദ സഹോദരിയാണ് .
ഫോട്ടോ: നിഹാല്‍

 

Sharing is caring!