മലപ്പുറം ജില്ലയില്‍ 6,76,848 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 6,76,848 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,46,999 പേര്‍ക്ക് ഒന്നാം ഡോസും 1,29,849 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,826 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,50,740 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 72,039 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,578 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 28,013 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 18,309 പേര്‍ക്ക് ഒന്നാം ഡോസും 16,898 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര് രണ്ടാം ഡോസ് വാക്സിനും 33,546 പേര് ഒന്നാം ഡോസ് വാക്സിനുമാണ് ഇതുവരെ സ്വീകരിച്ചത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]