പി. ഉബൈദുള്ള എം. എൽ. എ ഓഫീസ് കോവിഡ് ഹെല്പ് ഡെസ്കിൽ നിന്നും പ്രതിരോധ സാമഗ്രികൾ കൈമാറി
പി. ഉബൈദുള്ള എം. എൽ. എ യുടെ മണ്ഡലം തല കോവിഡ് ഹെല്പ് ഡെസ്കിൽ നിന്നും കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പി. പി. ഇ കിറ്റുകളും പൾസ് ഒക്സീമീറ്ററുകളും നൽകി. പി. ഉബൈദുള്ള എം. എൽ. എ യിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. അൻവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സലീന ടീച്ചർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ടി. ബഷീർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അരീക്കത്ത്, മെമ്പർമാരായ കെ. എൻ ഷാനവാസ്,അജ്മൽ മുണ്ടക്കോട് ശ്രീജ കാവുങ്ങൽ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റഫീഖ്, ഹബീബ് റഹ്‌മാൻ, എം. പി. മുഹമ്മദ്,അഡ്വക്കേറ്റ്. അഫീഫ് പറവത്ത്, ഇഖ്ബാൽ പരേങ്ങൾ എന്നിവർ സംബന്ധിച്ചു.
കോഡൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനപ്രതിനിധികളോടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും എം. എൽ. എ വിലയിരുത്തി. കുട്ടശ്ശേരി ജി. എം. എൽ. പി. സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് ഡി. സി. സി.സെന്ററും എം. എൽ. എ സന്ദർശിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]