കോവിഡിനെതിരെ ബ്രീത്ത് ഈസി ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്

കോവിഡിനെതിരെ ബ്രീത്ത് ഈസി ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്

കോവിഡ്19 മഹാമാരിക്കെതിരെ ജനകീയ പിന്തുണയോടെ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ബ്രീത് ഈസി ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. ഓക്സിജന്‍ സിലിണ്ടര്‍, പള്‍സ് ഓക്സീ മീറ്റര്‍, ഫോഗിംഗ് മെഷീന്‍, സാനിറ്റൈസര്‍ എന്നിവ വാങ്ങുന്നതിനുള്ള തുക സമാഹരിക്കുകയാണ് ചലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത്.  വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ആര്‍ക്കും ചലഞ്ചിന്റെ ഭാഗമാകാം.

ചലഞ്ചിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്‍ക്ക് തുക ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള മലപ്പുറം ഐ.ഡി.ബി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍ 0209104000299558. ഐ.എഫ്.എ.സി: IBKL 0000209. വിവരങ്ങള്‍ക്ക് എം. കെ റഫീഖ പ്രസിഡന്റ് 9544488801, ഇസ്മയില്‍ മൂത്തേടം, വൈസ് പ്രസിഡന്റ്- 9447677426, നാലകത്ത് റഷീദ് സെക്രട്ടറി- 9446355224.

Sharing is caring!