ജില്ലയിലെ പട്ടിക വര്‍ഗ കോളനികളില്‍ വാക്സിന്‍ സ്വീകരിച്ചത് 5,633 പേര്‍

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടിക വര്‍ഗ കോളനികളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ഊര്‍ജിതമായി തുടരുന്നു. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അടിയന്തരമായി കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. പട്ടിക വര്‍ഗത്തില്‍ പെട്ട 5,633 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്. 18നും 45 നും ഇടയില്‍ പ്രായമുള്ള 1,426 പേരും 45 നും 60 നും ഇടയില്‍ 2,365 പേരും 60 വയസിനു മുകളില്‍ 1,632 പേരുമാണ് ആദ്യ ഡോസ് വാക്സിന്‍ എടുത്തത്. നാല്പത്തഞ്ചിനും അറുപതിനും ഇടയില്‍ 71 പേരും അറുപത് വയസ്സിനു മുകളില്‍ 139 പേരും രണ്ട് ഡോസും പൂര്‍ത്തിയാക്കി. കോളനികളിലെ 18 വയസ്സിനുമുകളിലുള്ള എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുവാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ക്ക് കീഴിലായി 291 പട്ടിക വര്‍ഗ കോളനികളാണ് ജില്ലയിലുള്ളത്.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]