ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്ര , ജനാധിപത്യ പൈതൃകം സംരക്ഷിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുസ്ലിംലീഗ്
മുസ്ലിം ലീഗ് ജനാധിപത്യ അവകാശങ്ങളും സാംസ്കാരിക തനിമയും സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . ഇന്നലെ അടിയന്തിരമായി വിളിച്ച ദേശീയ കമ്മിറ്റിയാണ് ലക്ഷദ്വീപ് ജനതയോട് മുസ്ലിം ലീഗിൻറെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . അതിരു വിട്ട് അധികാര പ്രയോഗങ്ങളെയും കച്ചവട താൽപര്യങ്ങളെയും വർഗീയവൽക്കരിച്ച് ശ്രദ്ധ തിരിക്കുന്ന പതിവ് തന്ത്രത്തിൽ രാജ്യത്തെ പൊതു സമൂഹം വീണുപോകരുത് . കേന്ദ്ര സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ഒരു ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുകയാണ് . ദ്വീപിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിമിതമായ സ്വാതന്ത്ര്യവും കവർന്നെടുത്തിരിക്കുന്നു . ഭൂമി കൈയ്യേറുന്നു , പരിസ്ഥിതിയെ തകർക്കുന്നു . മൗലികാവശങ്ങൾ കവരുന്നു . നിയമവാഴ്ച പൂർണമായും അട്ടി മറിക്കപ്പെടുന്നു . ഈ അർത്ഥത്തിലുള്ള പരിഷ്കാരങ്ങളെ ചെറുക്കണം . സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും തകർത്ത് അധീനതയിലാക്കുക എന്നതാണ് ലക്ഷ്യം . ശാന്തി പൂർണമായ അന്തരീക്ഷം നിലനിൽക്കുന്ന ദീപിൽ പാസ് ( പ്രൊട്ടക്ഷൻ ഫ്രം ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് റഗുലേഷൻ ) പോലെയുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് ഗു ഡോദ്ദേശ്യപരമാണ് . ഇത് കോളനി ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന നീക്കമാണ് . ഇതിനെ ചെറുത്തു തോൽപ്പിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളിൽ അണിനിരക്കാനും മുസ്ലിം ലീഗ് ദേശീയ നേത്യ യോഗം ആഹ്വാനം ചെയ്തു .
ലക്ഷദ്വീപ് വിഷയം ; സർവ്വ കക്ഷി മുന്നേറ്റത്തിന് ശ്രമിക്കും . നാളെ ദേശീയ പ്രതിഷേധം
ലക്ഷദ്വീപ് വിഷയത്തിൽ സർവ്വ കക്ഷി ധാരണക്ക് പാർട്ടി ശ്രമം നടത്തും . രാജ്യതാൽപര്യത്തെ മുൻ നിർത്തി എല്ലാ പാർട്ടികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം . നാളെ ഈ വിഷയത്തിൽ മുസ്ലിം ലീഗ് പാർട്ടി ദേശ വ്യാപക പ്രതിഷേധ ദിനമായി ആചരിക്കും . വൈകുന്നേരം നാല് മണിക്ക് വീടുകളിൽ പ്ളക്കാർഡ് പിടിച്ച് ഓരോ കുടുംബങ്ങളും ഈ പ്രതിഷേധത്തിൻറെ ഭാഗമാകണം . കോവിഡ് ചട്ടം പാലിച്ച് എല്ലാവരോടും അണി ചേരാൻ പാർട്ടി ആഹ്വാനം ചെയ്തു . ലക്ഷദ്വീപ് ജനത ഒറ്റക്കല്ലെന്ന് സന്ദേശവും ഇതിലൂടെ നൽകണം . ഈ വിഷയത്തിൽ പ്രചരണ പ്രക്ഷോഭ പരിപാടികൾൾ സംഘടിപ്പിക്കാൻ യൂത്ത് ലീഗ് ഉൾപ്പെടെ പോഷക ഘടകങ്ങൾക്കും ദേശീയ കമ്മിറ്റി യോഗം നിർദ്ദേശം നൽകി .
വാക്സിൻ ലഭ്യത ; പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങണം
തിരിച്ച് പോകാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഉടൻ വാക്സിനേഷൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ നേത്യ യോഗം ആവശ്യപ്പെട്ടു . വാക്സിൻ ലഭിക്കാത്തത് മൂലം യാത്ര മുടങ്ങി പലർക്കും തൊഴിൽ നഷ്ടമാവുകയാണ് . നാൽപത്തഞ്ച് വയസ്സ് എന്ന മാനദണ്ഡം പ്രവാസികളുടെ കാര്യത്തിൽ മാറ്റണം . പ്രവാസികൾക്കായി എല്ലാ ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു . യോഗത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യ 7 ത വഹിച്ചു . പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് , സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ , പി.കെ.കുഞ്ഞാലിക്കുട്ടി , ഇ.ടി മുഹമ്മദ് ബഷീർ എം.പി , പി.വി.അബ്ദുല് വഹാബ് എം.പി , എം.പി.അബ്ദുസ്സമദ് സമദാനി എം.പി , നവാസ് ഖനി എം.പി , ഇഖ്ബാൽ അഹമ്മദ് , ഡോ.മതീൻ ഖാൻ , ദസ്തഗീർ ആഗ , ഇബ്രാഹിം സേഠ് , അബ്ദുൽ ഖാദർ , അബ്ദുറഹ്മാൻ സാഹിബ് , അബ്ദുൽ ബാസിത്ത് , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ , അഡ്വ . ഫൈസൽ ബാബു , ടി.പി.അഷ്റഫ് അലി , മുഹമ്മദ് അര്ഷദ് സംബന്ധിച്ചു .
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]