സേവ് ലക്ഷദ്വീപ് ക്യാമ്പയിനുമായി വിവിധ സംഘടനകൾ

സേവ് ലക്ഷദ്വീപ് ക്യാമ്പയിനുമായി വിവിധ സംഘടനകൾ

പൊന്നാനി:ലക്ഷദ്വീപിൽ കേന്ദ്ര സർക്കൻ നടപ്പാക്കിയ നടപടികളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഗൃഹാങ്കണ സമരത്തിൽ
സി വി ഖലീൽ,മുഹമ്മദ്‌ പൊന്നാനി,ദിനേശ് വടമുക്ക്,അബ്ദുറഹ്മാൻ, ടി.ബഷീർ,മുഹമ്മദ്‌ മൂരിയത്ത്,മൻസൂർ മാറഞ്ചേരി,ബാവ നന്നംമുക്ക്,അഡ്വ. സൈത് മുഹമ്മദ്‌,കാസിം ആയിരൂർ, എം.എം ഖദീജ,ഹസീന അലി
എന്നിവർ നേതൃത്വം നൽകി. പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മറ്റിയും വീടുകളിൽ പ്രതിഷേധ സമരം നടത്തി

Sharing is caring!