മലപ്പുറം ജില്ലയില്‍ 6,69,680 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി
മലപ്പുറം ജില്ലയില്‍ ഇതുവരെ 6,69,680 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 5,39,878 പേര്‍ക്ക് ഒന്നാം ഡോസും 1,29,802 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,482 പേര്‍ക്കാണ് ഇതുവരെ ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,47,236 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 71,995 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനും നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,483 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 18,131 പേരാണ് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 16,897 പേര്‍ക്ക് രണ്ട് ഘട്ട വാക്സിനും സ്വീകരിച്ചു. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]