കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകള്‍ക്കുള്ളില്‍
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകള്‍ക്കുള്ളില്‍.
മാസ്ക ധരിച്ചത് ശരിയല്ലെന്ന കാരണത്താല്‍ എല്‍.ഡി.എഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐയെയാണ് സ്ഥലം മാറ്റിയത്. കൊണ്ടോട്ടി എസ്ഐ റെനിനെ സി.പി.എം ഇടപെട്ട് സ്ഥലം മാറ്റിയത് ക്രൈംബ്രാഞ്ചിലേക്ക്. മലപ്പുറത്ത് പോലീസ് ക്രൂരതകള്‍ നിരവധി അരങ്ങേറിയെങ്കിലും നടപടിയണ്ടായത് എല്‍.ഡി.എഫിനെ തൊട്ടപ്പോള്‍ മാത്രം.
കോണ്‍ഗ്രസ്-എസ് നേതാവ് ഭക്ഷണസാധനങ്ങളുമായി താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് കൊണ്ടോട്ടി എസ്ഐ റെനിന് കസ്റ്റഡിയിലെടുത്തത്. . പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തതോടെ അന്വേഷിക്കാനെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ മുന്‍കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലറോടും എസ്.ഐ മോശമായി പെരുമാറിയതായ ആരോപിച്ചാണ് സ്ഥലംമാറ്റം. കൊണ്ടോട്ടി എസ്ഐ. കെ.ആര്. റെനിനെയാണ് ക്രൈംബ്രാഞ്ചിലേക്കു സ്ഥലം മാറ്റിയത്.
കൊണ്ടോട്ടി ജനതാബസാര്‍ സ്വദേശിയാണ് കോണ്‍ഗ്രസ്-എസ് നേതാവിനെ ഇതെ അങ്ങാടിയില്‍വെച്ചാണ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം ഉന്നത ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടതോടെയാണ് എസ്ഐയെ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തില്‍ എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ് ഓര്ഗനൈസേഷന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയാതി എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് സ്റ്റേഷന് പരിസരത്തേക്ക് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തിയിരുന്നു.
RECENT NEWS
തിരൂരങ്ങാടി ആശുപത്രിയിൽ തീപിടിത്തം; ഫയർ ഫോഴ്സെത്തി തീയണച്ചു, ആളപായമില്ല
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ബിൽഡിങ്ങിൽ തീപിടിത്തം. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്സും ഹോസ്പിറ്റലിലെ സ്റ്റാഫും. സന്നദ്ധ പ്രവർത്തകരും ചേർന്ന് തീ അണച്ചു. ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ [...]