ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്

കോവിഡിന്റെ ലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍. കെ നിര്‍ദേശം നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കാത്ത  ജില്ലയിലെ എല്ലാ ചില്ലറ ഔഷധ വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി  സ്വീകരിക്കും. ജില്ലയില്‍ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പന നടത്തുന്നുണ്ടോ എന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. സ്ഥാപനങ്ങളില്‍ പരിശോധന  ശക്തമാക്കുമെന്നും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍  ഡോ. നിഷിത് എം.സി അറിയിച്ചു.

സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന്  പോയിട്ടുള്ള വാഹനങ്ങളുടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചവയ്ക്ക് പുതിയ സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുമന്ന് മലപ്പുറം ആര്‍ ടി ഒ അറിയിച്ചു.  ഓണ്‍ലൈന്‍ മുഖേന ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മലപ്പുറം ജില്ലയിലെ അതത് ഓഫീസുകളില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും.

2021 ജൂണ്‍ ഒന്ന് മുതല്‍ ജി ഫോം നല്‍കുവാന്‍ ഉദ്ദേശിക്കുന്ന വാഹന ഉടമകള്‍ വാഹന്‍ സോഫ്റ്റ്വെയറില്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള യൂസര്‍ ഐഡി /പാസ്സ് വേര്‍ഡ് എന്നിവ ലഭിക്കുന്നതിന് വെള്ളക്കടലാസില്‍ അപേക്ഷ എഴുതി അതത് ഓഫീസുകളുടെ ഔദ്യോഗിക മെയിലിലേക്ക് അയക്കണം.ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഓണ്‍ലൈനായി ഫീസ് അട ക്കുന്നതിന് യൂസര്‍ ഐഡി/ പാസ്സ്വേര്‍ഡ് എന്നിവ വാഹന്‍ സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് അയച്ചു നല്‍കും.  ഓണ്‍ലൈനായി ഫീസടച്ച് ശേഷം ജി ഫോം അപേക്ഷയ്‌ക്കൊപ്പം ഫീസ് രസീത് അടക്കം ,അതത് ആര്‍ ടി /സബ് ആര്‍ ടി ഓഫീസുകളിലെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അയക്കണം. ഓഫീസുകളിലെ ഇമെയില്‍ ഐഡി
മലപ്പുറം [email protected], പെരിന്തല്‍മണ്ണ [email protected], പൊന്നാനി [email protected], തിരൂര്‍ [email protected], തിരൂരങ്ങാടി [email protected], നിലമ്പൂര്‍ [email protected], കൊണ്ടോട്ടി [email protected]

Sharing is caring!