മലപ്പുറം ജില്ലയില്‍ 6,62,503 പേര് പ്രതിരോധ വാക്സിന് സ്വീകരിച്ചു

45 വയസിന് മുകളിലുള്ളവരാണ് ജില്ലയില്‍ ഏറ്റവുമധികം വാക്സിനേഷന് സ്വീകരിച്ചിട്ടുള്ളത്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,41,601 പേര് ആദ്യഘട്ട വാക്സിനും 71,933 പേര് രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,361 പേര് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 28,011 പേര് രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 17,859 പേര്‍ക്ക് ഒന്നാം ഡോസും 16,893 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. 18 മുതല്‍ 44 വയസു വരെ പ്രായമുള്ളവരില്‍ 400 പേരാണ് ഒന്നാം ഘട്ട വാക്സിന് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേരാണ് ഇതുവരെയായയി രണ്ടാം ഘട്ട വാക്സിന് സ്വീകരിച്ചത്. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ട വാക്സിന് സ്വീകരിച്ചിരുന്നു.
—
RECENT NEWS

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ [...]