കോവിഡ് പ്രതിരോധത്തിന് വിവിധ പദ്ധതികളുമായി വേങ്ങര

കോവിഡ് പ്രതിരോധത്തിന് വിവിധ പദ്ധതികളുമായി വേങ്ങര

കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി വേങ്ങര പഞ്ചായത്തില്‍ ആന്റിജെന്‍ ടെസ്റ്റ്  ക്യാമ്പുകള്‍ ആരംഭിച്ചു.  വേങ്ങര ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍  പേരെയാണ് ടെസ്റ്റ് ചെയ്തത്. ഇതില്‍ 9 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു.

15, 16, 17 വാര്‍ഡുകളിലെ കോവിഡ് പരിശോധനാ ക്യാമ്പുകള്‍ ഇന്ന് (മെയ് 25, ചൊവ്വ) രാവിലെ 9.30 മുതല്‍ വലിയോറ ഈസ്റ്റ് എ എം യു.പി സ്‌കൂളില്‍  വെച്ച്‌നടക്കും.  വാര്‍ഡ് 15 രാവിലെ 9.30 മുതല്‍ 10.30 വരെ, വാര്‍ഡ് 1 രവിലെ 10.30 മുതല്‍ 11.30 വരെ ,വാര്‍ഡ് 17 രാവിലെ 11.30 മുതല്‍ ഉച്ചക്ക് 12.30 വരെയും ടെസ്റ്റുകള്‍ നടക്കും.

മെയ് 26 ബുധനാഴ്ച  രാവിലെ 10 മുതല്‍ വേങ്ങര ഗ്രാമ പഞ്ചായത്തിലെ പി.എം.എസ്.എ.എം.യു.പി സ്‌കൂള്‍ പാക്കട പുറായയില്‍ വച്ച് ഉച്ചയ്ക്ക് 1 മണി വരെ കോവിഡ് – 19 ടെസ്റ്റ് ക്യാമ്പ് നടത്തും. ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായിട്ടാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് വിവിധ പദ്ധതികളുമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വേങ്ങര ബ്ലോക്ക്  പഞ്ചായത്ത്. പ്രതീക്ഷ, ഡോക്ടര്‍ @ ഡോര്‍, ടെലി മെഡിസിന്‍, സ്റ്റബിലൈസേഷന്‍ യൂണിറ്റ്,   ഓക്‌സി ബാങ്ക് തുടങ്ങി വിവിധ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. പദ്ധതികളുടെ നടത്തിപ്പിനായി 82.67 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്.

കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും  ആശ്വാസമേകുന്ന പദ്ധതിയാണ് ടെലി മെഡിസിന്‍ പദ്ധതിയായ ‘പ്രതീക്ഷ’. ഐ.എം.എ തിരൂരങ്ങാടി യൂണിറ്റിലേയും, വേങ്ങര          സി.എച്ച്.സി യിലേയും പത്തിലധികം ഡോക്ടര്‍മാരുടെയും ജനപ്രതിനിധികളുടെയും ആര്‍.ആര്‍.ടി അംഗങ്ങളുടെയും സേവനമാണ് പദ്ധതിയിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നത്.

കൂടാതെ രോഗികളെ വീടുകളിലെത്തി ചികിത്സിക്കുന്ന ഡോക്ടര്‍ @ ഡോര്‍  പദ്ധതിയും വേങ്ങരയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. ഈ പദ്ധതിക്കായി 15 ലക്ഷം രൂപയാണ്  വകയിരുത്തിയിട്ടുള്ളത്. ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം രോഗികളെ പരിശോധിക്കുന്നതിനായി വീടുകളിലെത്തും.

വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന പദ്ധതിയാണ് കോവിഡ് സ്റ്റബിലൈസേഷന്‍ യൂണിറ്റ്. കോവിഡ് പരിശോധന നടത്തുന്നതിനും അഡ്മിറ്റാ വേണ്ട കേസുകളെ അഡ്മിറ്റ് ചെയ്യുന്നതിനും, തുടര്‍ ചികിത്സക്കായി മറ്റ് ഹോസ്പിറ്റലുകളിലേക്ക് റഫര്‍ ചെയ്യുന്നതിനും ഇതു പ്രകാരം സാധിക്കുന്നു. ഈ പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകാരപ്രദമാകും വിധം     ഓക്‌സീ മീറ്ററുകളും, മെഡിക്കല്‍ ഉപകരണങ്ങളും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സി.എച്ച്‌സിയില്‍ വാങ്ങി സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യുന്ന പദ്ധതിയാണ് ഓക്‌സി ബാങ്ക്. ഇതിനായി 10.67 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വേങ്ങര സി.എസ്.എല്‍.ടി.സിയിലേക്കായി ഇപ്പോള്‍ പുതിയ എക്‌സറെ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപ വകയിരുത്തി. സി. എസ്.എല്‍.ടി സിയിലേക്കായി പുതിയ ഓക്‌സിജന്‍ ടാങ്കും അനുവദിച്ചിട്ടുണ്ട്. സി.എസ്.എല്‍ടിസിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

Sharing is caring!