മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ പ്രവർത്തനം ആരോഗ്യ മേഖലക്ക് മാതൃകാപരം

മലപ്പുറം ജില്ലാ സഹകരണ ആശുപത്രി മലപ്പുറം ടൗൺ ഹാളിൽ കോവിഡ് രോഗികൾക്കായി തുടങ്ങിയ സൗജന്യ ചികിത്സാ കേന്ദ്രം സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മാതൃകയാവുന്നു. ജില്ലാ സഹകരണ ആശുപത്രിയിലെ ഭരണ സമിതി അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ അവർക്ക് ലഭിച്ച ശമ്പളം, സിറ്റിംഗ് ഫീ എന്നിവയിൽ നിന്നും ഒരു ഭാഗം എടുത്ത് മൂന്ന് ലക്ഷം രൂപയും കൂടാതെ പി.പി.ഇ. കിറ്റ് ഉൾപ്പെടെ വാങ്ങി കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സാ കേന്ദ്രം തുടങ്ങണമെന്ന ആശയം മുന്നോട്ട് വെക്കുകയായിരുന്നു.
ആശുപത്രിയിലെ സ്ഥല പരിമിതി കാരണം തൊട്ടടുത്തുള്ള മലപ്പുറം ടൗൺ ഹാൾ വിട്ടു നൽക്കാൻ സാധിക്കുമോ എന്നും ആശുപത്രിയുടെ സൗജന്യ കോവിഡ് ചികിത്സാ പദ്ധതിയും വിശദമാക്കിയുള്ള കത്ത് നൽകി. ആശുപത്രി പ്രസിഡൻ്റ് കെ.പി.എ. മജീദ് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിയുമായി തുടർന്ന് ചർച്ചയും നടത്തി. ഉടനെ തന്നെ മലപ്പുറം നഗരസഭ സൗജന്യമായി മലപ്പുറം ടൗൺ ഹാൾ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം ജില്ലാ സഹരണ ആശുപത്രിക്ക് തുടങ്ങാൻ അനുവദിച്ചു നൽകി. അടിസ്ഥാന സൗകര്യങ്ങളും രോഗികൾക്ക് ഭക്ഷണവും നഗരസഭ ഒരുക്കി നൽകി.
രോഗികൾക്ക് ചികിത്സ, മരുന്ന്, ലാബ് , എക്സറേ, ഐ.സി.യു. ബെഡ്, ഓക്സിജൻ ലൈൻ, വിൽ ചെയർ, ട്രോളി, മെഡിക്കൽ ഉപകരണങ്ങൾ, വെൻ്റിലേറ്റർ ഉൾപ്പെടെ രണ്ട് മാസം നടത്തി കൊണ്ടുപോകാൻ വൻ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതി സുമനസുകളിൽ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജില്ലാ സഹകരണ ആശുപത്രി ടീം രണ്ട് ദിവസം മുമ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു ടൗൺ ഹാളിൽ തുടങ്ങിയിട്ടുണ്ട്.
മലപ്പുറം ടൗൺ ഹാളിൽ കോവിഡ് രോഗികൾക്ക് സൗജന്യ കിടത്തി ചികിത്സക്കായി 34 ബെഡുകളാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ 10 ബെഡ് ഓക്സിജൻ ലൈനോടെയുള്ള ബെഡാണ്. പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം വാർഡും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടർ, നഴ്സിംഗ്, മരുന്ന്, ലാബ്, എക്സറെ എന്നീ സേവനം ഉണ്ട്. ചീഫ് ഫിസിഷ്യൻ ഡോ.വിജയൻ്റെ നേതൃത്യത്തിലുള്ള ആറ് അംഗ ഡോക്ടർമാരുടെ ടീമാണ് കേന്ദ്രത്തിൽ ചികിത്സ നടത്തുന്നത്. കേന്ദ്രത്തിൽ ഇതിനകം തന്നെ 10 ഓക്സിജൻ ബെഡും ഫുൾ ആയിട്ടുണ്ട്. കോവിഡ് രോഗികൾ രണ്ട് ദിവസത്തിനകം കൂടുതൽ വരുന്നുണ്ട്. സഹായം കൂടുതൽ വന്നാൽ ബെഡുകളുടെ എണ്ണം കൂട്ടുവാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സഹ കരണ ആശുപത്രി കോ വിഡ് രോഗികൾക്ക് സൗജന്യ ചികിത്സാ കേന്ദ്രം ഒരുക്കിയത്. മാത്രമല്ല ആശുപത്രി ടീം ശമ്പളത്തിൽ നിന്നും വിഹിതം നൽക്കിയും സേവനത്തിനു സ്വമേധയാ തയ്യാറയതു സംസ്ഥാന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ മാതൃകയായി ജില്ലാ സഹകരണ ആശുപത്രി ഇതോടെ മാറുകയാണ്.
ആശുപത്രി ടീമിൻ്റെ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കും മെഡിക്കൽ കിറ്റ് പി.കെ.കുഞ്ഞാലിക്കുട്ടിക്കും സെക്രട്ടറി സഹീർ കാലടിയും സി.എം.ഒ. ഡോ. പരീദ് എന്നിവർ ചേർന്ന് കൈമാറി.
ആശുപത്രിയുടെ പ്രസിഡൻ്റ് നിയുക്ത എം.എൽ.എ. കെ.പി.എ.മജീദ് ,പി.ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ, മുജീബ് കാടേരി, ആശുപത്രി വൈസ് പ്രസിഡൻ്റ് അബ്ദുള്ള മാസ്റ്റർ, ഭരണ സമിതി അംഗങ്ങളായ കെ.എൻ.എം. ഹമീദ് മാസ്റ്റർ, നൗഷാദ് മണ്ണിശ്ശേരി, ഇമ്പിച്ചി കോയ തങ്ങൾ, സുനീറ എന്നിവർ പങ്കെടുത്തു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]