തിരൂർ മണ്ഡലത്തിൽ നിയുക്ത എം.എൽ.എയുടെ സാന്ത്വന സ്പർശം
തിരുന്നാവായ: തിരൂർ മണ്ഡലത്തിെലെ ആരോഗ്യ കേന്ദ്രങ്ങൾ മുഖേന നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാന്ത്വന സ്പർശം മൊബൈൽ ക്ലിനിക്ക് തിരുന്നാവായ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി. കോവിഡ് ബാധിതരുടെ മാനസികവും ശാരീരികവുമായ പരിരക്ഷയാണ് പദ്ധതിയുടെ ലക്ഷ്യം.കോവിഡ് രോഗ ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതാണ് പദ്ധതി. രോഗപരിചരണവും മനശാസ്ത്ര കൗൺസലിങും വീടുകളിലെത്തി നൽകുന്നതിന് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തിരുന്നാവായയിൽ നടന്ന എം എൽ എ യുടെ കോവിഡ് അവലോക യോഗത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു.ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിക്കുന്ന പദ്ധതിയിൽ ഡോക്ടർ, നഴ്സ്, ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർ ആർ.ആർ.ടി പ്രവർത്തകരും സേവനം ചെയ്യും.
തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ മെഡിക്കൽ ഓഫീസർ ഡോ: സലീം ഇസ്മായിലിന് വാഹനത്തിൻ്റെ താക്കോൽ കൈമാറി നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹ്റാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരുർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. മുഹമ്മദ് കോയ , ടി.വി. റംഷീദ ടീച്ചർ , സ്റ്റാറ്റിങ്ങ് കമ്മറ്റി അധ്യക്ഷൻമാരായ നാസർ ആയപ്പള്ളി , മാമ്പറ്റ ദേവയാനി, വി.സീനത്ത് ജമാൽ, പഞ്ചായത്തo ഗങ്ങളായ ഹാരിസ് പറമ്പിൽ , ഇ.പി. മൊയ്തീൻ കുട്ടി, അനന്താവൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കോട്ടയിൽ അലവി , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി.ജയശ്രീ , ഹെൽത്ത് ഇൻസ്പെക്ടർ കെ.ദേവദാസ്, വി ഇ ഒ.പി. ബാബു മോൻ, നോഡൽ ഓഫീസർ എം.ടി. നന്ദിത, മൊബൈൽ ക്ലിനിക് യൂണിറ്റ് ഇൻ ചാർജ് ഡോ: ഹിബ അബൂബക്കർ എന്നിവർ പങ്കെടുത്തു.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]