മലപ്പുറം ജില്ലയില്‍ 6,62,374 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 6,62,374 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 6,62,374 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ശനിയാഴ്ച വരെ 5,32,638 പേര്‍ക്ക് ഒന്നാം ഡോസും 1,29,736 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 400 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,360 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 17,859 പേര്‍ക്ക് ഒന്നാം ഡോസും 16,893 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,41,473 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 71,933 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.

Sharing is caring!