ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍
കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈന്‍ നിര്ദ്ദേശിക്കപ്പെട്ടിട്ടുള്
കോവിഡ് പോസിറ്റീവായവരും ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരും പരിശോധന ഫലം കാത്തിരിക്കുന്നവരും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ആര്‍.ആര്‍.ടി അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഇത് ഉറപ്പു വരുത്തണം. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വീട്ടില്‍ പൂര്‍ണമായ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ അവര്‍ ഡി.സി.സി / സി.എഫ്.എല്‍.ടി.സി യിലേക്ക് മാറണം. വീടുകളില്‍ സൗകര്യമുണ്ടോ എന്ന് ആര്‍.ആര്‍.ടി ഉറപ്പ് വരുത്തണം. രോഗ ലക്ഷണം ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ നേടണം.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പോസിറ്റീവ് ആകുന്നവരെ നേരെ സി.എഫ്.എല്‍ ടി. സി യിലേക്ക് മാറ്റും. ആര്‍.ആര്‍.ടി അംഗങ്ങള്‍ക്ക് അനുവദിച്ച പാസിന്റെ കാലാവധി മെയ് 31 വരെ വരെ നീട്ടിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി കണ്‍ട്രോള്‍ റൂം
ജില്ലയില്‍ കോവിഡ് 19വ്യാപന നിയന്ത്രണത്തിന്റെയുംപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും മുഖ്യകേന്ദ്രമായി മാറുകയാണ് കോവിഡ് കണ്‍ട്രോള്‍ റൂം. കോവിഡിന്റെ ഒന്നാം ഘട്ടത്തിലേതുപോലെ രണ്ടാം ഘട്ടത്തിലും ജില്ലയില്‍ വളരെ സജീവമായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ സംശയ നിവാരണം, വൈദ്യസഹായം, ആശുപത്രി പ്രവേശനം, പരിശോധന തുടങ്ങിയ നിരവധി സേവനങ്ങളാണ് ജനങ്ങള്‍ക്ക് സെല്ലിലൂടെ ലഭ്യമാകുന്നത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറെ സഹായകരമായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഒരു നമ്പറിലേക്ക് ഒരേ സമയം ഒന്നിലധികം ഫോണ്‍ കോളുകള്‍ വരുമ്പോള്‍ മാത്രമാണ് കാലതാമസം നേരിടേണ്ടി വരുന്നത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടിയാണ് കോവിഡ് വ്യാപനത്തെ ജില്ലയില്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.
സഹായവുമായി കോവിഡ് വാര്‍ റൂം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധേയമായി കോവിഡ് വാര്‍ റൂം. കോവിഡ് വാര്‍ റൂം, ഓക്സിജന്‍ വാര്‍ റൂം, കണ്‍ട്രോള്‍ സെല്‍ എന്നിവയാണ് രോഗികളുടെ സംശയനിവാരണം, വൈദ്യസഹായം, ആശുപത്രി പ്രവേശനം, പരിശോധന എന്നിവക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ വാര്‍ റൂം നമ്പറുകള്‍ 0483 2731520, 0483 2731523, 0483 2731525, 0483 2731530, 0483 2731531, 0483 2731532, 0483 2731533, 0483 2731534, 0483 2731537, 9846700711, 6282102727,
ജില്ലയിലെ ഓക്സിജന്‍ വാര്‍ റൂം നമ്പറുകള്‍
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കലക്ടറേറ്റിലെ ജില്ലാതല ഓക്‌സിജന്‍ വാര്‍ റൂം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനും വിവിധയിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ സംഭരിക്കുന്നതിനുമുള്ള 24 മണിക്കൂര്‍ സംവിധാനമായാണ് ഓക്സിജന്‍ വാര്‍ റൂം തുറന്നതെന്നു ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫോണ്‍ 04832952950, 04832731526, 04832731522
കണ്‍ട്രോള്‍ സെല്‍ നമ്പര്‍
0483 2733253, 2733252, 2737858, 2733251, 2737857
ആംബുലന്‍സ് (24 മണിക്കൂര്‍) 9846700711
മെന്റല്‍ ഹെല്‍ത്ത്
7593843617, 7593843625
ആരോഗ്യ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍
കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകളാണ്. മേലാറ്റൂര്‍, കുറ്റിപ്പുറം, ചുങ്കത്തറ, വണ്ടൂര്‍, പൂക്കോട്ടൂര്‍, എടവണ്ണ, വേങ്ങര, നെടുവ, വെട്ടം, വളവന്നൂര്‍, തവനൂര്‍, മങ്കട, കൊണ്ടോട്ടി, ഒമാനൂര്‍, മാറഞ്ചേരി എന്നിവിടങ്ങളിലാണ് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകളുള്ളത്. ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിവര ശേഖരണം, ആംബുലന്‍സ് സേവനങ്ങള്‍, കോള്‍ സെന്റര്‍ മാനേജ്മെന്റ്, കോവിഡ് ആശുപത്രികളിലേക്ക് രോഗികളുടെ റഫറല്‍ സേവനങ്ങള്‍, കോവിഡ് ബാധിതര്‍ക്കുള്ള മാനസിക പിന്തുണ എന്നിവയാണ് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍.മേല്‍ സേവനങ്ങള്‍ക്കായി അതത് ആരോഗ്യ ബ്ലോക്ക് പരിധിയിലെ പൊതുജനങ്ങള്‍ക്ക് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലിലെ ഔദ്യോഗിക നമ്പറില്‍ ബന്ധപ്പടാം. മേലാറ്റൂര്‍ 0493 3278289, 9188324082, കുറ്റിപ്പുറം 0494 2968282, 9778134221, ചുങ്കത്തറ 0493 1295650, 9188479455, വണ്ടൂര്‍ 0493 1247378, 7034134524, പൂക്കോട്ടൂര്‍ 0483 2774860, 7593998795, എടവണ്ണ 0483 2701029, 9778189094, വേങ്ങര- 9061790325, 9188332126, നെടുവ 0494 2412709, 9778182597, വെട്ടം 7293327527, 8943333478, വളവന്നൂര്‍ 0494 2966906, 9778119049, തവനൂര്‍ 7356456753, 9778233880, മങ്കട 0493 3295217, 9188453811, കൊണ്ടോട്ടി 0483 271056, 9846108434, ഒമാനൂര്‍ 0483 2988400, 9188641569, മാറഞ്ചേരി 0494 2966899, 7736845066
മഞ്ചേരിയില്‍ എ.ഡി.ജി.പി വിജയ് സാഖറെയുടെ
നേതൃത്വത്തില്‍ പരിശോധന നടത്തി
ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ എ.ഡി.ജി.പി വിജയ് സാഖറെ മഞ്ചേരി നഗരത്തില്‍ നേരിട്ടെത്തി നിയന്ത്രണങ്ങള്‍ വിലയിരുത്തി. തുറക്കല്‍ ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, വായ്പ്പാറപ്പടി എന്നിവിടങ്ങളിലെ പോലീസ് ചെക്കിങ് പോയിന്റുകള്‍ പരിശോധിച്ച അദ്ദേഹം തടപ്പറമ്പിലും മാടംകോട് ഹൗസിംഗ് കോളനിയിലും ക്വാറന്റീന്‍ സൂപ്പര്‍വിഷന്‍ നടത്തി. വാഹന പരിശോധന, റോഡ് ബ്ലോക്കിങ്, ക്വാറന്റീന്‍ ചെക്ക് എന്നിവ കൂടുതല്‍ ശക്തമായി തുടരാന്‍ മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷിന് നിര്‍ദ്ദേശം നല്‍കി. നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ്, റേഞ്ച് ഡി ഐ ജി എ. അക്ബര്‍, എ എസ് പി സാബു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സാജു. കെ. എബ്രഹാം, മലപ്പുറം ഡി വൈ എസ് പി സുദര്‍ശനന്‍ എന്നിവര്‍ എ.ഡി.ജി.പിക്കൊപ്പം പരിശോധന നടത്തി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




