മലപ്പുറത്ത്മാത്രം ഇനി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

മലപ്പുറത്ത്മാത്രം ഇനി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് വീണ്ടും നീട്ടി. മെയ് 30 വരെയാണ് നീട്ടിയത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു.

എന്നാല്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ഏറ്റവും കൂടുതല്‍ ടിപിആര്‍. കൂടുതല്‍ കര്‍ശനമായ നടപടികള്‍ മലപ്പുറത്ത് സ്വീകരിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. നേരിടാന്‍ നടപടി ഉറപ്പാക്കും. അവശ്യമായ മരുന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് കൂടുതല്‍ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മലപ്പുറം ജില്ലയില്‍ 6,60,698 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ബുധനാഴ്ച വരെ 6,60,698 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,31,027 പേര്‍ക്ക് ഒന്നാം ഡോസും 1,29,671 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 22 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,313 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,008 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 17,678 പേര്‍ക്ക് ഒന്നാം ഡോസും 16,892 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,40,468 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 71,872 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.

Sharing is caring!