വി. അബ്ദുറഹിമാന്‍ മന്ത്രിയായതില്‍ കേക്ക് മുറിച്ചും, മിഠായി വിതരണം ചെയ്തും പ്രവാസ ലോകത്തിന്റെ ആഘോഷം

വി. അബ്ദുറഹിമാന്‍ മന്ത്രിയായതില്‍ കേക്ക് മുറിച്ചും, മിഠായി വിതരണം ചെയ്തും പ്രവാസ ലോകത്തിന്റെ ആഘോഷം

മലപ്പുറം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകന്‍ കൂടിയായ കായിക, ഹജ്ജ് , വഖഫ് , റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തില്‍
ആഹ്ലാദം പങ്കിട്ട് വിവിധ വിദേശ നാടുകളിലുംആഘോഷങ്ങള്‍ നടന്നു.യു.എ. ഇ , സൗദി അറേബ്യ, മലേഷ്യ, സിങ്കപ്പുര്‍, ഓസ്ട്രേലിയ എന്നിവിടങളില്‍ നടന്ന വിവിധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു.
മന്ത്രി വി.അബ്ദുറഹിമാന്‍ രക്ഷാധികാരിയായ ഷാര്‍ജയിലെ ടീം ഇന്ത്യ കേക്ക് മുറിച്ചും, മിഠായി വിതരണം ചെയ്തും നടത്തിയ ആഘോഷം പ്രത്യേകം ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി കുട്ടായ്മയാണ് ടീം ഇന്ത്യ.
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി റെജി പാപ്പച്ചന്‍ , ട്രഷററര്‍ കെ.ടി.നായര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ആഘോഷങ്ങള്‍ക്ക് കെ, എന്‍. ഇബ്രാഹിം, ബിരാന്‍ പൂളക്കല്‍, പി.കെ. മുസ്സ, രാജീവന്‍ രാമപുരം, നജീബ്, ബഷീര്‍, രാധു, അഭിലാഷ്, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ടീം ഇന്ത്യയുടെ പ്രസിഡണ്ട് ശശി വാരിയത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയിരുന്നു.

 

 

Sharing is caring!