മന്ത്രിയായി ചുമതലയേറ്റ വി. അബ്ദുറഹിമാന്റെ സത്യപ്രതിജ്ഞ വീട്ടില്‍ ടി.വിയില്‍ കണ്ട് ഭാര്യയും മക്കളും ബന്ധുക്കളും

മന്ത്രിയായി ചുമതലയേറ്റ വി. അബ്ദുറഹിമാന്റെ സത്യപ്രതിജ്ഞ വീട്ടില്‍ ടി.വിയില്‍ കണ്ട് ഭാര്യയും മക്കളും ബന്ധുക്കളും

മലപ്പുറം: താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച വി. അബ്ദുറഹിമാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വീട്ടിലിരുന്നു ടി.വിയില്‍ ഭാര്യയും മക്കളും ബന്ധുക്കളും തത്സമയം വീക്ഷിച്ചു.
നേരിയ പക്ഷാഘാതത്തെ തുടര്‍ന്ന് അബ്ദുറഹിമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആശുപത്രി വിട്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുസ്ലീം ലീഗിന്റെകോട്ടയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ചുകയറിയാണ് വി അബ്ദുറഹ്മാന്‍ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന വി അബ്ദുറഹ്മാന്‍ ഇടത് സ്വതന്ത്രനായാണ് മലപ്പുറം താനൂരില്‍ നിന്ന് രണ്ട്തവണയും വിജയിച്ചത്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിക്കുന്ന താനൂരിന്റെ ചരിത്രം വി അബ്ദുറഹ്മാന്‍ തിരുത്തിയത് 2016 ലാണ്. ഇത്തവണ തെരെഞ്ഞെടുപ്പില്‍ രണ്ടാം അങ്കത്തില്‍ വി അബ്ദുറഹ്മാനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും യുവ നേതാവായ പികെ ഫിറോസിനെ തോല്‍പ്പിച്ച് വി അബ്ദുറഹ്മാന്‍ വീണ്ടും താനൂരിനെ ചുവപ്പിച്ചു

 

Sharing is caring!