മുട്ടിച്ചിറ ശുഹദാക്കളുടെ185-ാം ഉറൂസിന് പരിസമാപ്തി
തിരൂരങ്ങാടി: ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടീഷുകാർക്കും കൂട്ടാളികൾക്കുമെതിരെ പട പൊരുതി രക്ത സാക്ഷിത്വം വഹിച്ച മുട്ടിച്ചിറ ശുഹദാക്കളുടെ 185-ാംആണ്ടു നേർച്ച സമാപിച്ചു. ഇന്നലെ നടന്ന സമാപന മൗലിദ് പ്രാർത്ഥന മജ്ലിസിൽ സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങളൾ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഷാജഹൻ റഹ്മാനി കംബ്ലക്കാട് മുഖപ്രഭാഷണം നടത്തി.മഹല്ല് മുദരിസ് ഇബ്റാഹീം ബാഖവി ആ മുഖഭാഷണവും, പ്രാർത്ഥനയും നിർവഹിച്ചു.മഹല്ല് പ്രസിദ്ധൻ്റ് കുഞ്ഞിമോൻ ഹാജി സ്വാഗതം പറഞ്ഞു.മഹല്ല് കമ്മിറ്റി അംഗങ്ങളായ ഹനീഫ മൂന്നിയൂർ, കൈതകത്ത് സലീം, ഹനീഫ ആചാട്ടിൽ,ഇ ടി എം തലപ്പാറ ,ബാവ ഫൈസി തലപ്പാറ എന്നിവർ ആശംസയർപ്പിച്ചു, ശേഷം മൗലിദ് പാരായണവും നടന്നു. മുസ്ഥഫ ബാഖവി കുറുംമ്പത്തൂർ നന്ദി പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




