പരപ്പനങ്ങാടി അങ്ങാടിയില്‍ മൂന്ന് കടകളും എ..ടി.എം കൗണ്ടറടക്കം തകര്‍ത്തത് മനോവൈകല്യമുള്ള മധ്യവയസ്‌കന്‍

പരപ്പനങ്ങാടി അങ്ങാടിയില്‍ മൂന്ന് കടകളും എ..ടി.എം കൗണ്ടറടക്കം തകര്‍ത്തത് മനോവൈകല്യമുള്ള മധ്യവയസ്‌കന്‍

ട്രിപ്പിള്‍ ലോക്ഡൗണ്‍നിലനില്‍ക്കുന്ന പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മൂന്ന് കടകളും എ..ടി.എം കൗണ്ടറടക്കം തകര്‍ത്ത സംഭവത്തിന് പിന്നില്‍ മനോവൈകല്യമുള്ള മദ്ധ്യവയസ്‌കനെന്ന് കണ്ടത്തി. ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് പരപ്പനങ്ങാടിയിലെ കനറാ ബേങ്കിന്റെ എ.ടി.എം കൗണ്ടറും, മൂന്ന് കച്ചവട സ്ഥാപനങ്ങളും തകര്‍ത്ത നിലയില്‍ കണ്ടത്തിയത്.

ഇതോടെ ടൗണില്‍ നടന്ന അക്രമം പരപ്പനങ്ങാടിയെ മുള്‍മുനയില്‍ നിറുത്തി. തുടര്‍ന്ന് പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ ശക്തമായ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അക്രമിയെ കണ്ടത്തിയത്. അന്വേഷണത്തില്‍ മനസിലായി. സി.സി.ടി വി പരിശോധിച്ചതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.

പരപ്പനങ്ങാടി ബീച്ചിലെ കോടാലി അന്‍വര്‍ (50) ആണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മാനസിക രോഗിയാണന്നും, ഇത്തരം അക്രമ സ്വഭാവം സ്ഥിരമായി കാണിക്കുന്ന ആളാണന്നും കനറാ ബാങ്ക് അധികൃതരുടെ പരാതിയില്‍ പോലീസ് കേസ്സെടുത്തു. ഇയാളെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല.

Sharing is caring!