ചേളാരിയില്‍ ഭാര്യയും ഭര്‍ത്താവും മിനുട്ടുകളുടെ വ്യത്യാസത്തില്‍ മരിച്ചു

ചേളാരിയില്‍ ഭാര്യയും ഭര്‍ത്താവും മിനുട്ടുകളുടെ വ്യത്യാസത്തില്‍ മരിച്ചു

തിരൂരങ്ങാടി: മിനുട്ടുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. ചേളാരി തയ്യിലക്കല്ല് മൂച്ചി അത്താണി മുന്‍ മഹല്ല് കമ്മിറ്റി അംഗവും ചേളാരിയിലെ ചെറുകിട വ്യാപാരിയുമായ മുള്ളുങ്ങല്‍ മുഹമ്മദ് ഹാജി (76) യാണ് ഇന്നലെ പുലര്‍ച്ചെ 12-30 ഓടെ മരിച്ചത്. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു മണിയോടെ ഇവരുടെ ഭാര്യ ശരീഫയും മരിക്കുകയായിരുന്നു.
മയ്യിത്തുകള്‍ തയ്യിലക്കടവ് മൂച്ചി അത്താണി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മക്കള്‍: അബ്ദുറസാഖ് (ഐ സി എഫ് അല്‍ ഐന്‍ സനാഇയ്യ കമ്മിറ്റി അംഗം), മുഹമ്മദ് റഫീഖ്, ഉമ്മുകുല്‍സു, ഫാത്വിമതുസുഹ്‌റ .
മരുമക്കള്‍: അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ (എസ് വൈ എസ് സംസ്ഥാന സിക്രട്ടറി), ഫിറോസ് ഖാന്‍ കിണാശ്ശേരി .

 

Sharing is caring!