വള്ളിക്കുന്നിൽ എം.എൽ.എ യുടെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
തേഞ്ഞിപ്പലം : കാലവർഷക്കെടുതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതനും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെടുന്നവയും സംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടി പ്രത്യേകം സജ്ജമാക്കിയ സന്നദ്ധപ്രവർത്തകരടെ സേവനം എം.എൽ.എ കൺട്രോൾ റൂം വഴി സജ്ജമാക്കുമെന്നും നിയുക്ത എം.എൽ.എ പി.അബ്ദുൽ ഹമീദ് പറഞ്ഞു. പഞ്ചായത്തുതലത്തിൽ രൂപീകരിച്ച ഹെൽപ്പ് ലൈനിന്റേയും വളണ്ടിയർമാരുടെയും സേവനം ലഭ്യമാക്കുന്നതിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിനും മണ്ഡലത്തിൽ സന്നദ്ധ പ്രവർത്തന രംഗത്ത് ഏകീകൃത സംവിധാനം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് എം.എൽ.എ കൺട്രോൾ റൂം പ്രവർത്തിക്കുക. പഞ്ചായത്ത് തലത്തിൽ കോവിഡ് രോഗികളെ പാർപ്പിക്കുന്ന ഡൊമിസിലിയറി കെയർ സെന്റർ ( ഡി.സി.സിയിൽ ) ഉൾക്കൊള്ളാനാവാത്ത വിധത്തിൽ രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ അവരെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിന് ഈ കൺട്രോൾ റൂം സേവനം പ്രയോജനകരമാക്കും. അതോടൊപ്പം തന്നെ അടിയന്തര ഘട്ടത്തിൽ കൂടുതൽ സഹായം ആവശ്യമാണെങ്കിൽ അവർക്ക് മെഡിക്കൽ ടീമിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള സഹായങ്ങൾ എത്തിച്ചു നൽകാനും വാഹന ലഭ്യത ഉറപ്പ് വരുത്തുന്നതിനും മണ്ഡ ല തലത്തിൽ എല്ലാ ഡി.സി.സി യും സി.എഫ്.എൽ.ടി.സിയുമായി ബന്ധിപ്പിച്ച് കേന്ദ്രീകൃത സംവിധാനം ഉറപ്പുവരുത്തുന്നതിനും പദ്ധതി ഒരിക്കിയിട്ടുണ്ട്
24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം മണ്ഡലത്തിലെ ഏതു ഭാഗത്തുള്ള ആൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ ഏതു തരത്തിലുള്ള സഹായവും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
7 അംഗങ്ങളുള്ള മൂന്ന് ഷിഫ്റ്റായിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. ദേശീയ പാതയിലെ കാക്കഞ്ചിരിയിലെ എം.എൽ.എ ഓഫിസിലാണ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയത്.
ഒരു പഞ്ചായത്തിൽ 150 സന്നദ്ധസേവകർ അടങ്ങിയ 900 വളണ്ടിയർമാർ അടങ്ങുന്ന ടീമാണ് കൺട്രോൾ റൂമിനു കീഴിൽ പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്തിലെ വാർഡ് തലത്തിലുള്ള ആർ.ആർ.ടി, ഗ്രാമപഞ്ചായത്ത് ആർ.ആർ.ടി ഹെൽപ് ഡെസ്ക്കുമായി സഹക രിച്ചാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൺട്രോൾ റൂം നേതൃത്വം നൽകുക.
ആരോഗ്യ വിഭാഗത്തെയും പൊലീസിനെയും സെകടറർ മജിസ്ട്രേറ്റുമാരുടെയും
നോഡൽ ഓഫീസർമാരുടെയും പ്രത്യേക നിർദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും കൺട്രോൾ റൂമിലെ പ്രവർത്തനം ഏകോപിപ്പിക്കുക. കോവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്ന് എത്തിച്ചുനൽകുക, ഭക്ഷണം എത്തിച്ചു നൽകുക, അടിയന്തര സാഹച ര്യങ്ങളിൽ അടിയന്തര സഹായം എത്തിക്കുക, ഓക്സിജൻ ബെഡ്.അവശ്യമുള്ളവർക്ക് ഓക്സിജൻ ബഡ് ഉറപ്പുവരുത്തുക എന്നിവയാണ് കൺട്രാൾ റൂമിലെ പ്രധാന സേവനങ്ങൾ. മണ്ഡലം തരത്തിൽ ഏത് സമയത്തും ഏതുഅത്യാഹിതഘട്ടവും നേരിടാൻ സജ്ജമാക്കുന്ന പ്രത്യക കൺട്രാൾ റൂം
സംവിധാനത്തിന് നല്ലവരായ നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും നിയുക്ത എം.എൽ.എ പി അബ്ദുൽ ഹമീദ് പറഞ്ഞു.
കൂടുതൽ വിവര ങ്ങൾക്ക്
6235100351
6235100352
6235100354
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




