കോവിഡ് കാലത്ത് കുട്ടികളെ പരിചരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
· കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് വിജ്ഞാന വിനോദങ്ങളില്‍ ഏര്‍പ്പെടുക.
· കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരവും സൗകര്യങ്ങളും വീട്ടില്‍ ഒരുക്കുക.
· കുട്ടികളെ വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യിക്കുന്നത് വഴി അവരുടെ ശാരീരിക -മാനസികരോഗ്യം വര്‍ധിപ്പിക്കാവുന്നതാണ്.
· വീട്ടിലെ ചെറിയ ചര്‍ച്ചകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിലൂടെ അവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന തോന്നലുണ്ടാക്കുക.
· കുട്ടികളുടെ പ്രശ്നങ്ങളും വിഷമങ്ങളും തുറന്ന് പറയുന്നതിനുള്ള ഇടമായി വീടിനെ മാറ്റുക. (അവരുടെ തുറന്നു പറച്ചിലുകളെ രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കുക)
· കുട്ടികളിലെ മാനസിക വിഷമങ്ങള്‍ പല തരത്തില്‍ പുറത്ത് വന്നേക്കാം. അതിനെ നിരീക്ഷിച്ചു അവരോടൊപ്പം ചേര്‍ന്ന് വേണ്ട സാന്ത്വനം പകര്‍ന്നു നല്കാന് മുതിര്‍ന്നവര്‍ തയ്യാറാകുക.
· ആണ് -പെണ് വ്യത്യാസമില്ലാതെ വീട്ടിലെ സാധ്യമായ ജോലികളില്‍ കുട്ടികളെയും പങ്കെടുപ്പിക്കുക.
· കുട്ടികളുടെ ശാരീരിക -മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വീട്ടിലുള്ള മുതിര്‍ന്നവര്‍ എല്ലാവരും പങ്ക് വഹിക്കുക
· കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉള്ള മാനസിക പ്രയാസമുണ്ടാവുമ്പോഴും അവരോട് ഉള്ളു തുറന്ന് സംസാരിക്കുകയും, ആശ്വാസവാക്കുകള്‍ പകര്‍ന്ന് ഒപ്പമുണ്ടെന്ന പിന്തുണയും കരുത്തും നല്‍കണം. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക.
· കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും അധ്യാപകരുമായി കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള ബന്ധമുണ്ടാക്കിയെടുക്കുകയും ചെയ്യുക
· കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനു വേണ്ടി വീടിനകത്ത് തന്നെ പല തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഉദാഹരണമായി പെയിന്റിംഗ്, ഗാര്‍ഡനിങ്, ക്രാഫ്റ്റിംഗ്, അടുക്കളത്തോട്ടം ഉണ്ടാക്കുക പോലെയുള്ളവ. കുട്ടികളുടെ സോഷ്യല്‍മീഡിയ മൊബൈല്‍ / കമ്പ്യൂട്ടര്‍ ഉപയോഗം മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ക്രമീകരിക്കുക.
· മുതിര്‍ന്നയാളുകള്‍ വീടിനു പുറത്തുപോയിതിരിച്ചുവരുന്നസാ
· വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുക.
· മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക,കൈകള്‍ വൃത്തിയാക്കുക, അകലം പാലിക്കുക,എന്നിവയെ കുറിച്ച് മുതിര്‍ന്നവര്‍ കൃത്യമായി കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുക.
· കൂട്ടുകാരുമായും കുടുംബക്കാരുമായും വീട്ടിലി രുന്നു തന്നെ വീഡിയോ കാളിലൂടെയും ഫോണ്‍ വിളികളിലൂടെയും സംസാരിക്കുന്നത് വഴി കുട്ടികളുടെയുള്ളിലുള്ള പിരിമുറുക്കം കുറക്കാം.
· പുതിയ ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ഉദാഹരണത്തിനു വായനാശീലം, ലോക്ക്ഡൗണിനു ശേഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
· ഈ മഹാമാരിക്കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി നമ്മളില്‍ എത്തുന്ന എല്ലാ വിവരങ്ങളും സത്യമാണെന്നു ഉറപ്പ് വരുത്തുന്നതിനു മുന്‍പ് അതിനെ കുറിച്ച് ശരിയായി മനസ്സിലാക്കുകയും തെറ്റിദ്ധാരണകള്‍ ഒഴിവാക്കുകയും ചെയ്യുക.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]