നിയുക്ത എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ ഓക്സി ചാലഞ്ച് പെരിന്തല്‍മണ്ണയില്‍ 500 ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു

പെരിന്തല്‍മണ്ണ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിമീറ്ററുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി നിയുക്ത എം.എല്‍.എ നജീബ് കാന്തപുരം പ്രഖ്യാപിച്ച ഓക്സി മീറ്റര്‍ ചാലഞ്ചിലൂടെ ലഭിച്ച ഓക്സിമീറ്ററുകള്‍ കൈമാറി. ചലഞ്ചിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. ഒന്നാംഘട്ടമായി 500 ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു. മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് 25 വീതവും മുഴുവന്‍ പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങള്‍ക്ക് രണ്ട് വീതവും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമാണ് വിതരണം ചെയ്തത്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വരുന്ന മുറക്ക് കൃത്യമായി അനുബന്ധ ഉപകരണങ്ങളുടെ സ്ഥാപനവും വിതരണവും നടത്താന്‍ പ്രയത്നിക്കുമെന്ന് നജീബ് കാന്തപുരം അറിയിച്ചു.
പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് എ.കെ നാസര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആസ്പത്രി സുപ്രണ്ട് ആരതി രഞ്ജിത്തിന് കൈമാറി.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൊളക്കാടന്‍ അസീസില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ പി.ഷാജി ഏറ്റുവാങ്ങി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ എ.നസീറ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പത്തത്ത് ജാഫര്‍, എം.എം സക്കീര്‍ ഹുസൈന്‍, താമരത്ത് സലീം, മംഗലത്ത് നാസര്‍ പങ്കെടുത്തു.
മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള ഓക്സി മീറ്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഇഖ്ബാലിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനുള്ളത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബഷീറിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ കൈമാറി. ചടങ്ങില്‍ അജിത് പ്രസാദ്, ബി.മുസമ്മില്‍ ഖാന്‍, എ.കെ യൂസുഫ് ഹാജി, വി.മുഹമ്മദ് ത്വയിബ്, പി.ഹിഷാം, പി.ഉസ്മാന്‍, അസീസ് പട്ടിക്കാട്, മുസ്തഫ പാതിരമണ്ണ, മുഹമ്മദ് കാപ്പില്‍, ആസ്പത്രി പി.ആര്‍.ഒ ചന്ദ്നി, ജെ.എച്ച്.ഐ ജിതേഷ് പങ്കെടുത്തു.
വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള ഓക്സി മീറ്റര്‍ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫക്ക് കൈമാറി. പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളത് ഡോ. പ്രത്യുഷ ഏറ്റുവാങ്ങി. കെ.ടി അബ്ദുല്‍ ഹമീദ്, കെ.ടി ഷിയാസ്, ഉസ്മാന്‍ മാസ്റ്റര്‍, കെ.എം ഉബൈദുല്ല, കെ.ജലീല്‍, പി.സി നൗഷാദ്, ഷഫീക്, റാഷിദ്, എം.ടി അഷ്‌റഫ്, എച്ച്.ഐ സെബാസ്റ്റ്യന്‍, പ്രിന്‍സ് പങ്കെടുത്തു.
താഴെക്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ളത് പ്രസിഡന്റ് സോഫിയ ടീച്ചര്‍ക്കും ആരോഗ്യ കേന്ദ്രത്തിനുള്ളത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യക്കും നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍ കൈമാറി. പ്രബീന ഹബീബ്, പി.ടി സക്കീര്‍ മാസ്റ്റര്‍, ഉമ്മര്‍ മാസ്റ്റര്‍, കൂരി അസീസ്, ഫൈസല്‍ പാലോത്, അഡ്വ. വി.പി നൗഷാദ്, മൊയ്തു, ജെ.എച്ച്.ഐ സെന്തില്‍ കുമാര്‍, കെ.എം ഫത്താഹ് പങ്കെടുത്തു.
ആലിപ്പറമ്പ ഗ്രാമ പഞ്ചായത്ത് വങ്ങള്‍ക്കുള്ളത് പ്രസിഡന്റ് സി.ടി നൗഷാദലിക്കും ആരോഗ്യ കേന്ദ്രത്തിനുള്ളത് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദലി നാട്ടികക്കും യു.ഡി.എഫ് പഞ്ചായത്ത് നേതാക്കള്‍ കൈമാറി. വൈസ് പ്രസിഡന്റ് ഷീജ ടീച്ചര്‍, മജീദ് മാസ്റ്റര്‍ മണലായ, സി.കെ നവാസ്, ജൂബില ലത്തീഫ്, കെ.ടി അഫ്സല്‍, മുഹമ്മദ് ബാപ്പുട്ടി ഹാജി, സി.എച്ച് ഹംസക്കുട്ടി ഹാജി, ടി.കെ ഹംസ എന്ന മുത്തു, പി.കെ മാനു, സി.കെ അന്‍വര്‍, സിദ്ദിഖ് വാഫി, എച്ച്.ഐ കുഞ്ഞി മൊയ്ദീന്‍ പങ്കെടുത്തു.
ഏലംകുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ളത് പ്രസിഡന്റ് സി.സുകുമാരനും ആരോഗ്യ കേന്ദ്രത്തിനുള്ളത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫൗസിയക്കും പഞ്ചായത്ത് യു.ഡി.എഫ് നേതാകള്‍ കൈമാറി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, പി.കെ കേശവന്‍, അഫ്സല്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈറുന്നിസ, ഷൗക്കത്ത് നാലകത്ത്, ബി.എം ശ്രീനിവാസന്‍, ഗിരിജ ടീച്ചര്‍, സല്‍മ, ഷൈഷാദ്, ഫൈസല്‍ പങ്കെടുത്തു.
പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ളത് പഞ്ചായത്ത് പസിഡന്റ് സൗമ്യയും ആരോഗ്യ കേന്ദ്രത്തിനുള്ളത് മെഡിക്കല്‍ ഓഫീസര്‍ ആശാ ജലാലും ഏറ്റുവാങ്ങി. ചടങ്ങില്‍ ജമാല്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ പാലൂര്‍, ചന്ദ്രമോഹന്‍, ഷിബു പാലോട്, സൈതാലി, ഷാജി കട്ടുപ്പാറ, ഇസുദ്ദീന്‍, എന്‍.ഹംസു പങ്കെടുത്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]