ലാബുകളില്‍ സ്പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തി

ലാബുകളില്‍ സ്പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തി

നിലമ്പൂരില്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളില്‍ സ്പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തി. നിലമ്പൂര്‍ ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അമിത നിരക്ക്  ഈടാക്കുന്നു എന്ന പരാതിയിലാണ് പരിശോധന.  ഡ്രഗ്‌സ് കണ്‍ട്രോള്‍, ലീഗല്‍ മെട്രോളജി, ജി.എസ്. ടി,  എന്നീ വകുപ്പുകളും ജില്ലാ ലാബ് ടെക്‌നിഷ്യനുമുള്‍പ്പെട്ട സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. ചില ലാബുകള്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വേണ്ടിയുള്ള സ്വാബ് കളക്ഷന്‍ സെന്റര്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ലാബുകള്‍ കോഴിക്കോടുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിള്‍ അയച്ചാണ് ആര്‍ ടി പി സി ആര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് 500 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന ഇത്തരം ലാബുകള്‍ 600 രൂപ മുതല്‍ 800 രൂപ വരെ ഈടാക്കുന്നതായി സ്‌ക്വാഡ് പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇങ്ങനെ കണ്ടെത്തിയ ഒരു സ്വകാര്യ ലാബിന് ലീഗല്‍ മെട്രോളജി വിഭാഗം 5,000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ മാത്രം ടെസ്റ്റുകള്‍ നടത്താന്‍ ലാബ് അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് കന്‍വീനര്‍ അറിയിച്ചു. പരിശോധനയില്‍ ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. നിഷിത് എം.സി, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി സുജ എസ് മണി, ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്റ് മോഹനന്‍, സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ സജീഷ്.സി, ജില്ലാ ലാബ് ടെക്നീഷ്യന്‍ പ്രമോദന്‍.കെ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!