മലപ്പുറത്ത് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം
മലപ്പുറം: ജില്ലയിലെ കോവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും
അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. രോഗ നിര്‍ണ്ണയം വേഗത്തിലാക്കുന്നതിനാണ് കൂടുതല്‍ ആന്റിജന്‍ കിറ്റുകള്‍ വാങ്ങി കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ആന്റിജന്‍ കിറ്റുകള്‍ രണ്ടു ദിവസത്തിനകം ജില്ലയില്‍ എത്തിക്കും. 20 വെന്റിലേറ്ററുകളും ഉടന്‍ വാങ്ങും. ജില്ലയിലെ ഹോസ്പിറ്റലുകളില്‍ ഓക്സിജന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. നഴ്സുമാരുടെ ദിവസവേതനം 1100 രൂപയാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, എ ഡി എം. എം സി റജില്‍, സബ് കലക്ടര്‍ കെ എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) ഡോ. ജെ. ഒ അരുണ്‍, എന്‍ എച്ച് എം പ്രോജക്ട് ഡയറക്ടര്‍ ഡോ. ഷിബുലാല്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഡി. ഡി.എം.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]