തകര്‍ന്നവീട് സന്ദര്‍ശിച്ച് പി.ഉബൈദുള്ള

തകര്‍ന്നവീട് സന്ദര്‍ശിച്ച് പി.ഉബൈദുള്ള

മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മലപ്പുറം നഗരസഭ പതിമൂന്നാം വാര്‍ഡ് കാളമ്പാടിയില്‍ കടലുണ്ടിപ്പുഴയുടെ സമീപം താമസിക്കുന്ന പാലേമ്പടിയന്‍ ഹൈദറിന്റെ വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. പുഴയുടെ ഭാഗത്തുള്ള അടുക്കള ഭാഗമാണ് തകര്‍ന്നത്. നിയുക്ത എം.എല്‍. എ.പി.ഉബൈദുള്ള സ്ഥലം സന്ദര്‍ശിച്ചു. ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തര പുനര്‍നിര്‍മ്മാണത്തിന്ന് നിര്‍ദേശം നല്‍കി .
യൂത്ത് ലീഗ് സെക്രട്ടറി റഹീം ഇരണിക്കല്‍, മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ട്രഷറര്‍ റഷീദ് കൂരി,അനീസ് എന്‍.കെ., അയൂബ് എം , കബീര്‍.ടി, സമദ്.എം., ഫൈസല്‍.ടി കുഞ്ഞിമുഹമ്മദ് കെ.എം , യാസിക്ക്, റസാഖ് .പി തുടങ്ങിയവര്‍ അനുഗമിച്ചു

 

Sharing is caring!