പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ ജാമ്യത്തിലിറക്കിയത് മലപ്പുറത്തെ യൂത്ത് ലീഗ്‌ നേതാവായ അഭിഭാഷകന്‍

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ ജാമ്യത്തിലിറക്കിയത് മലപ്പുറത്തെ  യൂത്ത് ലീഗ്‌  നേതാവായ അഭിഭാഷകന്‍

മലപ്പുറം: മലപ്പുറത്തെ പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ ജാമ്യത്തിലിറക്കിയത് മലപ്പുറത്തെ
യൂത്ത് ലീഗ്‌ നേതാവായ അഭിഭാഷകന്‍. യൂത്ത്‌ലീഗ് നേതാവിനെതിരെ നടപടിക്ക് സാധ്യത. എസ്.എസ്.കെ മിഷന്‍ മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററും ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവുമായ പീഡനക്കേസ് പ്രതിയെയാണ് പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും, പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. കെ.വി.യാസറാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായി ജാമ്യം നേടിക്കൊടുത്തത്.
കേസിലെ പ്രതി മലപ്പുറം പുല്‍പ്പറ്റ ഒളമതില്‍ സ്വദേശിയായ എം.സി.അബ്ദുല്‍ റസാഖിനാണ് ജാമ്യംലഭിച്ചത്.
കേസ് ഏറെ വിവാദമായിരുന്നു. 2020 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്നു എട്ടുമാസത്തോളം ഒളിവില്‍പോയ പ്രതിക്ക് 17നാണ് മലപ്പുറം മജിസ്ട്രേറ്റ് കോടതി കര്‍ശന ഉപാദികളോടെ ജാമ്യം അനുവദിച്ചത്.

മലപ്പുറം ഡി.ഡി.ഇ ഓഫീസ് വളപ്പിലെ സര്‍വ്വ ശിക്ഷ കേരളയുടെ ഓഫീസിനുളളിലേക്ക്
അവധി ദിവസം പരാതിക്കാരിയായ സഹപ്രവര്‍ത്തകയെ വിളിച്ചു വരുത്തി കയറിപ്പിടിച്ചൊണ് കേസ്.
സംഭവ ദിവസമായ ശനിയാഴ്ച ഓഫീസ് അവധി ആയിരുന്നെങ്കിലും അധിക ജോലിയുണ്ടെന്ന് പറഞ്ഞാണ് പരാതിക്കാരിയെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.
ജീവനക്കാരിക്കു പുറമെ ഓഫീസില്‍ ഈ സമയത്ത് ജില്ലാ പ്രോഗ്രാം ഓഫീസര്‍ മാത്രമാണുണ്ടായിരുന്നത്. ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവനക്കാരി ഓഫീസില്‍ നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നു മാത്രം ചേര്‍ത്ത് പ്രതിയെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

പരാതിയില്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസര്‍കൂടിയായ പ്രതിക്കെതിരെ മലപ്പുറം വനിതാ സെല്‍ ക്രൈംമ്പര്‍ 34/2020 പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് ചെയ്തിരുെങ്കിലും പ്രതിഒളിവിലായിരുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസ് സാഹചര്യമൊരുക്കുെേുരാപിച്ച് കെ.പി.എസ്.ടി.എയും കെ.എസ്.യുവും യൂത്ത്ലീഗും ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു.

ഇത്തരത്തില്‍ വിവാദമായകേസില്‍ പ്രതിക്കുവേണ്ടി ഹാജരായതും ജാമ്യംനേടിക്കൊടുത്തതും യൂത്ത്ലീഗ് നേതാവായ അഭിഭാഷകനാണെത് ലീഗിന് നേതൃത്വത്തിന് തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സമാനമായ പീഡനക്കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ വിവാദ അഭിഭാഷകനായ അഡ്വ. കെ.വി.യാസിനോട് നേരത്തെ ലീഗ് നേതൃത്വം വിശദീകരണം തേടിയിരുന്നു. മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വളാഞ്ചേരി സി.പി.എം നേതാവായ കൗണ്‍സിലര്‍ക്കുവേണ്ടി ജില്ലാകോടതിയില്‍ ഹാജരായതിനാണു നേരത്തെ നേതൃത്വം വിശദീകരണം തേടിയിരുന്നത്. ഈകേസിലെ പ്രതിയായ ഷംസുദ്ദീന്‍ മൂന്‍മന്ത്രി കെ.ടി.ജലീലിന്റെ സന്തത സഹചാരിയാണെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് ഏറെ ചര്‍ച്ചയായിരുന്നു.

സമാനമായ വിവിധ പീഡനക്കേസുകളില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ക്കുവേണ്ടി ഹാജരാകുന്നത് യൂത്ത്ലീഗ് നേതാവായ ഈ അഭിഭാഷകന്‍ ആണെന്നും ഇദ്ദേഹത്തിന് ഉന്നത സി.പി.എം നേതാക്കളുമായ അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. നിലവില്‍ അധ്യാപകരില്‍ 80 ശതമാനത്തില്‍ അധികം സ്ത്രീകളാണ്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രത്തിന്റെ ചുമതലക്കാരന്‍ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടും രാഷ്ട്രീയ സ്വധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുുവെന്ന് ആരോപിച്ചാണ് കെ.പി.എസ്.ടി.എ വനിത വിഭാഗം മാര്‍ച്ച് നടത്തിയത്. പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഓഫീസിനുളളില്‍ തളളിക്കയറി ഉപരോധസമരം നടത്തിയിരുന്നു.
തുടര്‍ന്ന് വനിതാപോലീസില്‍ കീഴടങ്ങിയ പ്രതിക്ക് ഇന്നലെ തന്നെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

 

 

Sharing is caring!