മഞ്ചേരിയിലെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: എന്ത് കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷന്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ കഴിിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്‍പതിന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍.രാജന് കോബ്രഗേഡ് ഐ.എ.എസിന് കത്തയച്ചിരുന്നു. ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയ്ക്കക്കണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് യാതൊരു മറുുപടിയും നല്കാന് ആരോഗ്യവകുപ്പ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇന്നലെയാണ് ദേശീയ വനിതാ കമ്മീഷന് വീണ്ടും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. എന്ത് കൊണ്ടാണ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്പ്പിക്കാകാതിരുന്നതെന്ന് ചോദിച്ച കമ്മീഷന്, ഒരു മാസത്തിനകം സംഭവത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകനായ എന്‍.സി മുഹമ്മദ് ഷെരീഫ് – സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് മരിച്ചത്. സംഭവം നടന്നിട്ട് എട്ട് മാസത്തോളം ആയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് വീണ്ടും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടികള്‍ മരിച്ചിട്ട് ഒരു ഒരു വര്‍ഷത്തോളം ആയിട്ടും ഒന്നും നടന്നില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ മാതാവ് സഹല തസ്നീം പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എന്‍.സി ഷെരീഫ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിയും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറും ഉള്‍ക്കൊള്ളുന്ന അന്വേഷണ സംഘം യുവതിയുടേയും ഭര്‍ത്താവിന്റെയും മൊഴി എടുത്തിരുന്നു. പിന്നീട് അന്വേഷണം വഴിമുട്ടി.
RECENT NEWS
ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് എടപ്പാളിൽ സ്കൂൾ പ്രിൻസിപ്പാൾ മരിച്ചു
എടപ്പാള്‍: കണ്ടനകം ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പാൾ ബൈക്കില്‍ നിന്നും കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി സ്വദേശി എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. സ്കൂള്‍ [...]