വിവാദമായ പീഡനക്കേസില്‍ എസ്.എസ്.കെമിഷന്‍ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ജാമ്യം

വിവാദമായ പീഡനക്കേസില്‍ എസ്.എസ്.കെമിഷന്‍ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ജാമ്യം

മലപ്പുറം: വിവാദമായ പീഡനക്കേസില്‍ എസ്.എസ്.കെ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ക്ക് ജാമ്യം.
മലപ്പുറം പുല്‍പ്പറ്റ ഒളമതില്‍ സ്വദേശിയായ എം.സി.അബ്ദുല്‍ റസാഖിനാണ് ഇന്നു മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കര്‍ശന ഉപാദികളോടെ ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് എട്ടുമാസത്തോളം പ്രതി ഒളിവിലായിരുന്നു. മലപ്പുറം ഡി.ഡി.ഇ ഓഫീസ് വളപ്പിലെ സര്‍വ്വ ശിക്ഷ കേരളയുടെ ഓഫീസിലേക്ക് അവധി ദിവസം പരാതിക്കാരിയായ സഹപ്രവര്‍ത്തകയെ വിളിച്ചു വരുത്തി കയറിപ്പിടിച്ചെന്നാണ് കേസ്. മലപ്പുറം വനിതാ സെല്‍ ക്രൈംമ്പര്‍ 34/2020 പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നേരത്തെ ഒളിവിലായ പ്രതി മലപ്പുറം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ജാമ്യംനിഷേധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും പ്രതിയുടെ മൂന്‍കൂര്‍ ജാമ്യംതള്ളിയതിനെ തുടര്‍ന്ന് പ്രതി ഇന്ന് രാവിലെ ഒമ്പതുമണിയോട് കൂടി മലപ്പുറം വനിതാ സെല്‍ സി.ഐ.മുമ്പാകെ കീഴടങ്ങുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് മലപ്പുറം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് കര്‍ശന ഉപാദികളോടെ പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ.വി. യാസറും പ്രോസിക്യൂഷനുവേണ്ടി ഹസീന ബാനുവും ഹാജരായി.

 

Sharing is caring!