സമസ്ത – മദ്റസ അധ്യയന വർഷാരംഭം ജൂൺ 2 ന്

സമസ്ത – മദ്റസ അധ്യയന വർഷാരംഭം ജൂൺ 2 ന്

ചേളാരി: മദ്രസ്സ അദ്ധ്യായന വർഷം ജൂൺ 2 ന് (ശവ്വാൽ 21)ആരംഭിക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ നിർവ്വാഹക സമിതി ഓൺ ലൈൻ യോഗം തീരുമാനിച്ചു. കോവിഡ് -19 വ്യാപന പശ്ചാത്തലത്തിൽ ലോക്‌ഡൗൺ കാരണമാണ് സാധാരണ ശവ്വാൽ 9ന് ആരംഭിക്കേണ്ട മദ്രസ്സ അധ്യായന വർഷാരംഭം ഈ വർഷം ശവ്വാൽ 21ലേക്ക് മാറ്റിയത്.
മദ്രസ്സകൾ ഓഫ്‌ ലൈൻ ആയി പ്രവർത്തിക്കുന്നത് വരെ ഓൺലൈൻ പഠനം തുടരാനും യോഗം തീരുമാനിച്ചു. ഓൺലൈൻ പഠനത്തിൽ പൂർണമായും മുഅല്ലിംകളുടെ ഇടപെടൽ ഉറപ്പാക്കും.
വിദ്യാഭ്യാസ ബോർഡിന്റെ ഓൺലൈൻ ചാനൽ വഴി മുഫത്തിശുമാർ മുഖേന റെയ്ഞ്ചു സെക്രട്ടറിമാരിലൂടെ മദ്രസ്സ മുഅല്ലിംകൾക്ക് ലിങ്ക് കൈമാറും. ക്ലാസ്സ് മുഅല്ലിംകൾ പ്രത്യേകം വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി പഠനം കൂടുതൽ കാര്യക്ഷമമാക്കും.
ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുമ്പ് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ബുക്ക്‌ ഡിപ്പോയിൽ ഇതിനാവശ്യമായ ക്രമീകണങ്ങൾ ഏർപ്പെടുത്തും. അക്കൗണ്ട് മുഖേന മുൻകൂട്ടി പണമടച്ചു ബുക്ക്‌ ചെയ്യുന്നവർക്ക് മേഖലാ കേന്ദ്രങ്ങളിലേക്ക് പാഠപുസ്തകങ്ങൾ എത്തിച്ചു കൊടുക്കാൻ സംവിധാനം ഉണ്ടാക്കും.
മെയ്‌ 29, 30 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ച സേ പരീക്ഷയും സ്പെഷ്യൽ പരീക്ഷയും കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ നീട്ടി വെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. റിവാല്യൂവേഷൻ, സെപരീക്ഷ, സ്പെഷ്യൽ പരീക്ഷ അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 30വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.
പുതിയ അധ്യായന വർഷത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മദ്രസ്സ കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും യോഗം അഭ്യർത്ഥിച്ചു.
ഫലസ്തീൻ ജനതക്കു നേരെ ഇസ്രയേൽ ഭരണകൂടം നടത്തുന്ന ക്രൂരവും പൈശാചികവുമായ അക്രമത്തിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.
‌ പ്രസിഡന്റ്‌ പി. കെ. പി അബ്ദുസ്സലാം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി. പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, കെ. ടി. ഹംസമുസ്ലിയാർ, ഡോ:ബഹാഉദ്ധീൻ നദ്‌വി കൂരിയാട്, കെ. ഉമ്മർ ഫൈസി മുക്കം, എ. വി. അബ്ദുറഹിമാൻ മുസ്ലിയാർ, വാക്കോട് മൊയ്‌തീൻകുട്ടി ഫൈസി, ഡോ:എൻ. എ. യം അബ്ദുൽഖാദർ, എം. സി. മായിൻഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, പുത്തനഴി മൊയ്‌തീൻ ഫൈസി, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇസ്മയിൽ കുഞ്ഞുഹാജി മാന്നാർ, സഈദ് മുസ്ലിയാർ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ ചർച്ചയിൽ പങ്കെടുത്തു. മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

Sharing is caring!