മലപ്പുറത്തുകാരന്‍ ജിദ്ദയില്‍ കോവിഡ് ബാധിച്ചു മരിച്ചു

എടവണ്ണ: ചെമ്പക്കുത്ത് പന്നിക്കുന്നിലെ പരേതനായ തടിയംപുറത്ത് അബദുല്‍ കാദര്‍ എന്ന കുഞ്ഞാപ്പുവിന്റെ മകന്‍ ടി.പി.സഹീര്‍ (കുഞ്ഞാണി 54)ജിദ്ദയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇരുപത്തിനാല് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. പതിനഞ്ചു ദിവസം മുമ്പാണ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. കോവിഡ് പോസിറ്റീവായിരുന്നു. മാതാവ്: ഉണ്ണിപ്പാത്തു(കാരക്കുന്ന്). ഭാര്യ: ഫസീല (കൊണ്ടോട്ടി). മക്കള്‍: ഫര്‍ഷാന്‍(ദമാം), ഫര്‍ഷിദ, ഫിന്‍ഷിത. മരുമക്കള്‍: ജാസിര്‍ (പത്തപ്പിരിയം), റിഫ(മൊറയൂര്‍). സഹോദരങ്ങള്‍: സുബൈര്‍, അബ്ദുല്‍ ഗഫൂര്‍, റഷീദ്, ഫൈസല്‍, ഷക്കീല. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഋറമ്മിിമ ഛയശ േടമവലലൃ

Sharing is caring!