കോവിഡ് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം

കോവിഡ് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 27 ന് പുലര്‍ച്ചെയാണ് സംഭവം. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവതിക്ക് നേരെ ആംബുലന്‍സില്‍ പീഡനശ്രമമുണ്ടായതെന്നാണ് പരാതി. സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോള്‍ ജീവനക്കാരന്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നേരത്തെ പത്തനംതിട്ട ആറന്‍മുളയില്‍ സമാനമായ രീതിയില്‍ പീഡനം നടന്നിരുന്നു. ഒന്നാംഘട്ട കൊറോണ വ്യാപനത്തിനിടെയായിരുന്നു സംഭവം. ഈ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ കേസ് നടക്കുകയാണ്.

Sharing is caring!