ഏതുകോവിഡ് കാലത്തും ഫോണില്‍ വിളിച്ചാല്‍ ഏത് സമയവും സുരേന്ദ്രന് തന്റെ ഓട്ടോയുമായി ഓടിയെത്തും
ഏതുകോവിഡ് കാലത്തും ഫോണില്‍ വിളിച്ചാല്‍ ഏത് സമയവും സുരേന്ദ്രന് തന്റെ ഓട്ടോയുമായി
ഓടിയെത്തും. പരിശോധന, കുത്തിവയ്പ് കേന്ദ്രങ്ങളില്‍ ആളെയിറക്കി കാത്ത് നില്ക്കും. തിരിച്ച് സുരക്ഷിതമായി വീടുകളിലെത്തിച്ചേ സുരേന്ദ്രന് മടങ്ങൂ. തീര്‍ത്തും സൗജന്യയാത്ര.
സിപിഐ എം കൂട്ടകല്ലുങ്ങല് ബ്രാഞ്ച് സെക്രട്ടറിയും പള്ളിക്കല്‍ ബസാര്‍ അങ്ങാടിയിലെ ഓട്ടോ തൊഴിലാളിയുമായ പൊരേരന് സുരേന്ദ്രന് ആണ് അശരണര്‍ക്ക് തുണയാകുന്നത്. പള്ളിക്കല്‍ പഞ്ചായത്തിലുള്ള ഭൂരിപക്ഷം പേരും വാക്സിന് കുത്തിവയ്പിനും കോവിഡ് പരിശോധനയ്ക്കും കൂനൂള്‍മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. പള്ളിക്കലില്‍നിന്ന് മൂന്നര കിലോമീറ്റര്‍ താണ്ടി വേണം ഇവിടെയെത്താന്‍. സമ്പൂര്‍ണ ലോക്ഡൗണില്‍ ബസ് യാത്ര പൂര്‍ണമായും നിലച്ചു.
പിന്നീട് യാത്ര പൂര്‍ണമായും ഓട്ടോറിക്ഷയിലായി. തന്റെ ഓട്ടോയില്‍ കയറുന്നവരില്‍ പലര്‍ക്കും സാമ്പത്തികം വലിയ പ്രതിസന്ധിയാണ് എന്നറിഞ്ഞതോടെയാണ് അത്തരം ആളുകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാന്‍ സുരേന്ദ്രന് തീരുമാനിച്ചത്.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന സുരേന്ദ്രന്റെ കുടുംബം വര്‍ഷങ്ങളായി വാടകവീട്ടിലാണ് താമസം. സ്വന്തമായി വീട് ഇന്നും സ്വപ്നമാണ്. എങ്കിലും തന്റെ ഓട്ടോ യാത്ര സൗജന്യമായി തുടരുകയാണ്. മഹാമാരി കാലത്ത് ജനങ്ങള്‍ക്കായി ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമാണെന്നും സര്‍ക്കാരിന്റെ സഹായം ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമാകുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]