ജില്ലയില്‍ കോവിഡ് പ്രതിരോധ,ചികിത്സാ, പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം

ജില്ലയില്‍ കോവിഡ് പ്രതിരോധ,ചികിത്സാ, പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം

ജില്ലയില്‍ കോവിഡ് പ്രതിരോധ-ചികിത്സാ- പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും താല്‍കാലിക ജീവനക്കാര്‍ക്ക് ന്യായമായ വേതനം ഉറപ്പ് വരുത്താനും ഓകസിജന്‍ ലഭ്യത ഉറപ്പ് വരുത്താനും പരിശോധനാ ഫലം പെട്ടെന്ന് ലഭിക്കുന്നതിനും നടപടികളുണ്ടാവണമെന്ന് ജന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പട്ടു. 2020 മാര്‍ച്ച് മുതല്‍ ഇതു വരെ 206042 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതില്‍ 159157 ആളുകള്‍ക്ക് രോഗം ഭേദമായി. 46132 ആളുകള്‍ രോഗ ബാധിതരായി ആശുപത്രികളിലും വീടുകളിലുമ സി.എഫ് എല്‍ ടി സി കളിലുമായി ചികിത്സയിലുണ്ട്. ഇതില്‍ 40243 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. ഇതു വരെ 523 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വീടുകളില്‍ സൗകര്യമില്ലാത്ത രോഗ ബാധിതരെ ഡി സി സി കളിലേക്ക് അയക്കും. 130 പേരാണ് ഡി സി സി കളിലുള്ളത്. ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ 1841 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഒരു വലിയ ജന സംഖ്യ ഉള്ളതു കൊണ്ട് പരിശോധനാ സൗകര്യം വര്‍ധിപ്പിക്കണമെന്ന് യോജത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയില്‍ 608426 പേര്‍ക്ക് വാക്സിനേഷന്‍ നടത്തിയിട്ടുണ്ട്. ഏകദേശം 5 ലക്ഷം ആളുകള്‍ ആദ്യ ഡോസ് എടുക്കുകയും 1 ലക്ഷം പേര്‍ മാത്രമാണ് രണ്ടാം ഡോസ് എടുത്തിട്ടുള്ളത്.

ചികിത്സാ സൗകര്യങ്ങള്‍

മുഖ്യമായും കോവിഡ് ചികിത്സ നടത്തുന്നത് സര്‍ക്കാര്‍ മേഖലയിലാണ്, അതില്‍ തന്നെ ഗുരുതര രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സിക്കുന്നത്. നിലവില്‍ അവിടെ കോവിഡിനോടൊപ്പം നോണ്‍ കോവിഡ് രോഗ ചികിത്സയും നടന്നു വരുന്നുണ്ട്. രോഗ വ്യാപനം ഇനിയും വര്‍ധിക്കുന്ന സാഹചര്യം വന്നാല്‍ മെഡിക്കല്‍ കോളേജ് മൊത്തമായും കോവിഡ് ആശുപത്രിയായി മാറ്റേണ്ടി വരും. ഇക്കാര്യത്തില്‍ ജന പ്രതിന്ധികളുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ ഡി എം യോഗത്തെ അറിയിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കോവിഡ് ചികിത്സ തുടങ്ങാനും 15 ബ്ലോക്ക് ആശുപത്രികളിലും സ്റ്റെബിലൈസേഷന്‍ സെന്ററുകള്‍ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം സ്വകാര്യ മേഖലയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ഓഫീസറുമായും ഉടമകളുമായും ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ കളക്ടറും ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കും. താനൂരിലെ ദയാ ഹോസ്പിറ്റല്‍ കേവിഡിനായി ഏറ്റെടുത്തിട്ടുണ്ട് .ഉടന്‍തന്നെ അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകളും കേവിഡ് രോഗികള്‍ക്കും അതില്‍ 50% ഡി പി എം എസ് യു മുഖേന അയക്കുന്ന രോഗികള്‍ക്ക് മാത്രമായും നീക്കിവെക്കും.

ഇത്തരത്തില്‍ 2016 കിടക്കകള്‍ മാറ്റിവെച്ച് ഏറ്റെടുത്ത് ഉത്തരവായിട്ടുണ്ട്. അതില്‍ 1008 കിടക്കകള്‍ കണ്‍ട്രോള്‍ റും വഴി അയക്കുന്ന രോഗികള്‍ക്കായും മാറ്റിവെച്ചിട്ടുണ്ട് .ഈ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സ്വകാര്യ ആശുപത്രികളില്‍ തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ഇന്‍സിഡന്റ് കമാന്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങള്‍,രോഗികളുടെ ആശുപത്രി പ്രവേശനം നല്‍കല്‍ ഓക്സിജന്‍ ലഭ്യത,കോവിഡ് പ്രോട്ടോകോള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപിച്ച് നടപ്പിലാക്കുന്നതിനായി ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പഞ്ചായത്ത് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 9 ആശുപത്രികളാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 341 കിടക്കകളും, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 28 ഉം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 30 കിടക്കകളും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 90 കിടക്കകളും തിരൂരങ്ങാടിയില്‍ 44 കിടക്കകളും താനൂര്‍ ദയാ ഹോസ്പിറ്റല്‍ അരീക്കോട് മദര്‍ ഹോസ്പിറ്റല്‍ എന്നിവ കോവിഡ് ഹോസ്പിറ്റലായി ഉടനെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ഓക്സിജന്‍ ലഭ്യത സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിനായി 24 മണിക്കൂറും കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കും.

2013 ല്‍ പ്രവര്‍ത്തനം നിലച്ച മരവട്ടത്തെ ഓക്സിജന്‍ പ്ലാന്റ് രണ്ട് ദിവസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ മിക്ക ആശുപത്രികളിലേക്കും ചേളാരി ശ്രീകല പ്ലാന്റില്‍ നിന്നാണ് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത്. കൂടാതെ കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നും എത്തിക്കുന്നുണ്ട്. ജില്ലയിലെ ഓക്സിജന്‍ നീക്കം മൊത്തത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. സിലിണ്ടറുകളുടെ കുറവ് പരിഹരിക്കുന്നതിനായി 165 കൊമേഴ്സ്യല്‍ സിലിണ്ടര്‍ ലഭ്യമാക്കി ഡിസ്ഇന്‍ഫക്ട് ചെയ്ത് ഓക്സിജന്‍ നിറയ്ക്കാന്‍ സജ്ജമാക്കിയിട്ടുണ്ട് .നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ദ്രവീകൃത ഓക്സിജന്‍ ടാങ്കിന്റെ കപ്പാസിറ്റികുറവ് പരിഹരിക്കുവാനും 13 ടണ്‍ കപ്പാസിറ്റിയുള്ള ടാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടി സീകരിച്ചതായും ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്‍ അറിയിച്ചു.

കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഹജ്ജ് ഹൗസ്, നിലമ്പൂര്‍ ഐ ജി എം എംആര്‍, ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കാളികാവ് സിഎച്സി, വണ്ടൂര്‍ താലൂക്ക് ഹോസ്പിറ്റല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസി കളിലായി 540 കിടക്കകളാണ് ഉള്ളത്. ഇതില്‍ നിലവില്‍ 329 രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട് .കൂടാതെ അരീക്കോട്, മലപ്പുറം,താനൂര്‍ എന്നീ ബ്ലോക്കുകളില്‍ സിഎഫ്എല്‍ടിസി കള്‍ ആരംഭിക്കുന്നതാണ്. സിഎഫ്എല്‍ടിസി ക്കായി വിവധ സ്ഥലങ്ങളില്‍ 580 കിടക്കകള്‍ സജ്ജമാണ് എന്നും ഇതില്‍ 161 രോഗികള്‍ നിലവിലുണ്ട് എന്നും നോഡല്‍ ഓഫീസറായ പി എ യു പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. കൂടാതെ ഡി സി സികള്‍ക്കായി 105 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുനിപ്പാലിറ്റികളില്‍ 7 ഉം പഞ്ചായത്തുകളില്‍ 20ഉം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൊത്തം 157 ആള്‍ക്കാര്‍ അവിടെ ചികിത്സയിലുണ്ട് .ആകെ 3490 കിടക്കകള്‍ ഡി സി സി കളില്‍ സജ്ജീകരിച്ചിട്ടുണ്ട്.ആദിവാസി മേഖലയിലുള്ളവര്‍ക്ക് ഡി സി സി ആവശ്യമുള്ള പക്ഷം അതിന്റെ ചുമതല ഐ.ടി ഡി പി പ്രോജക്ട് ഓഫീസര്‍ക്കും അതിഥി തൊഴിലാളികളുടെ കര്യങ്ങളുടെ ഭക്ഷണം താമസം എന്നിവയുടെ നോഡല്‍ ഓഫീസറായി ജില്ലാ ലേബര്‍ ഓഫീസറേയും നിയോഗിച്ചിട്ടുണ്ട് .അതിഥികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ആംഭിച്ചിട്ടുണ്ട് .

പരിശോധനാ സൗകര്യങ്ങള്‍

ജില്ലയില്‍ ആര്‍ ടി പി സി ആര്‍ ചെയ്യുന്നതിനായി സര്‍ക്കാര്‍ മേഖലയില്‍ 32 സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ 6 ഉം ആന്റിജന്‍ 77 സ്ഥാപനങ്ങളുമാണ്. സര്‍ക്കാര്‍ മേഖലയില്‍ ദിവസേന ഏകദേശം 3600 ടെസ്റ്റ് നടത്താന്‍ സാധിക്കും.സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി 10900 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സൗകര്യമുണ്ട്. രണ്ടും കൂടെ ആകെ 20600 ടെസ്റ്റുകള്‍ നടത്താന്‍ സൗകര്യമുണ്ട്. ഇതിനു പുറമെ 3 മൊബൈല്‍ യൂണിറ്റുകളുമുണ്ട്.

നിലവില്‍ അസാധാരണമായ ക്ഷീണം, തലവേദന, വയറിളക്കം, പേശി വേദന മുതലായ ഏത് ലക്ഷണം കണ്ടാലും ആര്‍ ടി പി സി ആര്‍ ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഇതു മൂലം രോഗം നേരത്തെ കണ്ടു പിടിക്കാനും രോഗം മൂര്‍ചിച്ച് ആന്തരികാവയവങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കാനും രേഗപ്പകര്‍ച്ച തടയാനും സാധിക്കും. 5 ലക്ഷത്തില്‍പരം ആര്‍ ടി പി സി ആര്‍ ചെയ്തതില്‍ 116267 പേര്‍ പോസിറ്റീവ് ആയിട്ടുണ്ട്. നിലവില്‍ ഒരാള്‍ പോസിറ്റീവൈായ അന്ന് മുതല്‍ 17 ദിവസം സ്വയം ക്വാറന്റൈനില്‍ നില്‍ക്കേണ്ടതും ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലായെന്നതുമാണ് നിലവിലെ നിര്‍ദേശം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ക്വാറന്റൈന്‍ നടപ്പിലാക്കല്‍

ക്വാറന്റൈന്‍ കൃത്യമായി നടപ്പിലാക്കിയാല്‍ മാത്രമേ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ പോസിറ്റീവായ രോഗികളുടേയും, അവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടേയും, കോവിഡ് പരിശോേധനക്കായി സാമ്പിള്‍ കൊടുത്ത് ഫലം കാത്തിരിക്കുന്നവരുടേയും, അന്താരാഷ്ട്ര – സംസ്ഥാനാന്തര യാത്രക്കാരുടേയും കൃത്യമായ ക്വോറന്റൈന്‍ ഉറപ്പ് വരുത്തി മാത്രമേ രോഗ വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി ആര്‍ ആര്‍ ടി കളെ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട് എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പോസിറ്റീവ് ആയവരുടെ ലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ തിരിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മെഡിക്ക്ല്‍ ഓഫാസര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്ന് പോസിറ്റീവ് കേസുകളുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ നല്‍കപ്പെടും. ഇത് അറിയിക്കേണ്ട ചുമതല 15 ബ്ലോക്ക് തല കണ്ട്രോള്‍ റൂമിന് നല്‍കിയിട്ടുണ്ട്. കണ്ട്രോള്‍ റൂമില്‍ മെഡിക്കല്‍ ഓഫീസറെ സഹായിക്കുന്നതിനായി അധ്യാപകരെ നിയമിച്ച് ഈ സംവിധാനം ശക്തമാക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇഎഘഠഇ, ഇടഘഠഇ, ഉഇഇ എന്നിവയിലേക്ക് രോഗികളെ സാഹചര്യത്തിനനുസരിച്ച് പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് ബ്ലോക്ക് തല കണ്ട്രോള്‍ റൂമില്‍ നിന്നായിരിക്കും. സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരിശോധനക്കയച്ച് ഫലം കാത്തിരിക്കുന്നവരുടെ വിവരം ടെസ്റ്റിംഗ് സെന്ററുകളില്‍ ലഭ്യമാണ്. എന്നാല്‍ സ്വകാര്യ സാമ്പിള്‍ കളക്ഷന്‍ സെന്ററുകളിലെ പേര് വിവരം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് മുഖേന ശേഖരിച്ച് ഇന്‍സിഡന്റ് കമാന്റര്‍മാര്‍ മുഖേന നോട്ടീസ് നല്‍കി അതേതരം ആളുകളുടെ വിശദ വിവരം അതത് പ്രദാശത്തെ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ പരിശോേദനക്ക് വിധേയമായ എല്ലാവര്‍ക്കും ക്വോറന്റൈന്ഡ സംബന്ധമായ പ്രിന്റെഡ് നോട്ടീസ് നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. അതു പോലെ രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെ ക്വോറന്റൈനും ഞഞഠ മുഖേന ഉറപ്പ് വരുത്താനും തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടര്‍ ഡി എം അറിയിച്ചു.
ജില്ലാ കളക്ടര്‍ കെ ഗോപാല കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം പി അബ്ദുസമദ് സമദാനി എം.പി, നിയുക്ത എം.എല്‍.എ മാരായ ടി.വി ഇബ്രാഹിം, യു എ ലത്തീഫ്, കുറുക്കോളി മൊയ്ദീന്‍, പി അബ്ദുല്‍ ഹമീദ്, പി. കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, പി നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ പി എ മജീദ്, നജീബ് കാന്തപുരം, പി ഉബൈദുള്ള, പി കെ ബഷീര്‍, ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജെ ഒ അരുണ്‍, ജനപ്രതിനിധികള്‍, നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!