മലപ്പുറത്ത് വീണ്ടും വീണ്ടും കോവിഡ് മരണം
പരപ്പനങ്ങാടി: ചിറമംഗലത്തെ പരേതനായ ചാത്തേരി മുഹമ്മദ് മുസ് ലിയാരുടെ ഭാര്യ ആയിശ(80) കൊവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: കുഞ്ഞാലി, അബ്ദുല്‍ഖാദര്‍, അബൂബക്കര്‍ (ഒമാന്‍), അബ്ദുല്‍റസാഖ് (പരപ്പനങ്ങാടി മുനിസിപ്പല്‍ എസ്.വൈ.എസ് ആമില കോര്‍ഡിനേറ്റര്‍), മുഹമ്മദലി. മരുമക്കള്‍: റുഖിയ,കദീജ,സുഹറ, റംല, റസിയ.
മലപ്പുറം ജില്ലയില്‍ 6,21,116 പേര്
കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ ഇതുവരെ 6,21,116 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,03,109 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,18,007 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ് വാക്സിന് വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്.
38,769 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്റെ ഒന്നാം ഡോസും 27,471 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 15,732 പേര്‍ക്ക് ഒന്നാം ഡോസും 16,097 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,545 പേര്‍ക്ക് ഒന്നാം ഡോസും 12,684 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,15063 പേര് ആദ്യഘട്ട വാക്സിനും 61,755 പേര് രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]