റമദാന്‍ 30പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കോഴിക്കോട്: എവിടേയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു

 

Sharing is caring!