പോലീസ് അടച്ച കണ്ടയ്ന്‍മെന്റ് സോണിലെ റോഡ് തുറന്നുകൊടുത്ത വാഴക്കാട് വാര്‍ഡ് മെമ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പോലീസ് അടച്ച കണ്ടയ്ന്‍മെന്റ് സോണിലെ റോഡ് തുറന്നുകൊടുത്ത വാഴക്കാട് വാര്‍ഡ് മെമ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പോലീസ് അടച്ച കണ്ടയ്ന്‍മെന്റ് സോണിലെ റോഡ് തുറന്നുകൊടുത്ത വാര്‍ഡ് മെമ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് നൗഷാദിനെതിരെയാണ് കേസെടുത്തത്. സഹായിച്ചവര്‍ക്കും മറ്റ് സ്ഥലങ്ങളില്‍ നീക്കം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രാദേശിക റോഡുകള്‍ വാഴക്കാട് പോലീസ് അടച്ചിരുന്നു. നിരവധി തവണ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് വാഴക്കാട് പോലീസ് ഇതിന് മുന്നിട്ടിറങ്ങിയത്.പോലീസ് അടച്ച റോഡുകള്‍ ഗ്രാമപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ തുറന്ന് നല്‍കുകയായിരുന്നു. പഞ്ചായത്തില്‍ കൊവീഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. പത്ത് മരണം നടന്ന പഞ്ചായത്തിന്റെ കൊവീഡിനെ പിടിച്ച് കെട്ടാനാണ് പോലീസ് ശക്തമായ നടപടിയുമായി രംഗത്തിറങ്ങിയത്.പ്രധാന റോഡില്‍ നിന്ന് ഉള്‍പ്രദേശത്തേക്ക് കയറുന്ന മിക്ക റോഡുകളും പോലീസ് താലൂക്ക് ദുരന്തനിവാരണ സേനയുടെ സഹായത്തോടെ അടച്ച് കെട്ടി. രോഗികള്‍ക്ക് പോകാന്‍ കൂടെയുള്ളവര്‍ക്ക് ഇത് മാറ്റാമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ റോഡച്ചതോടെ പ്രതിഷേധമുയരത്തിയ നാട്ടുകാര്‍ക്ക് സൗകര്യം ചെയ്ത് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ പോലീസ് അടച്ച ഭാഗം ചില സ്ഥലങ്ങളില്‍ നീക്കം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അഡ്വക്കേറ്റ് നൗഷാദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തത്. ആബുലന്‍സിന് പോകാനാണന്നാണ് കാരണം പറഞ്ഞത്. അത്യാവശ്യക്കാര്‍ കയര്‍ നീക്കി പോകാമെന്ന് ബോര്‍ഡും വെച്ചു.
എന്നാല്‍ ബ്ലോക്കാക്കിയ സ്ഥലത്ത് ആര്‍. ആര്‍. ടി.യുടെ സേവനം ഉറപ്പ് വരുത്താന്‍ പഞ്ചായത്തിന്ന് കത്ത് നല്‍കിയതായും ഇന്‍സ്പെക്ടര്‍ കെ സുശീര്‍ അറിയിച്ചു.ആവശ്യക്കാര്‍ക്ക് ഇത് നീക്കി നല്‍കാമെന്നു പോലിസ് അറിയിച്ചിരുന്നു. വലിയ തടികള്‍ ഉപയോഗിച്ച് റോഡ് അടച്ച് കെട്ടിയത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പെട്ടൊന്നാര്‍ക്കും എടുത്ത് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് തടസ്സം ഒരുക്കേണ്ടതന്ന് മേലുദ്ധ്യോഗസ്ഥരുടെ നിര്‍ദ്ധേശമുള്ളതായി ഇന്‍സ്പെക്ടര്‍ കെ സുഷീര്‍ പറഞ്ഞു. എന്നാല്‍ ഊര്‍ക്കടവിലും ആക്കോടും ഇത് ഞായറാഴ്ച വൈകുന്നേരം വരെ മാറ്റിയിട്ടുമില്ല.

 

Sharing is caring!