നിലമ്പൂര്‍ മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം ഇനി പഴങ്കഥ

നിലമ്പൂര്‍ മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം ഇനി പഴങ്കഥ

നിലമ്പൂര്‍: മലയോര തോട്ടം മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം ഇനി പഴങ്കഥ. മേഖലയിലെ 66 കെവി വൈദ്യുത ലൈന്‍ ഇനി മുതല്‍ 110 കെവിയായി ഉയരും. വര്‍ഷങ്ങളായുള്ള ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. തിങ്കളാഴ്ച പ്രസരണശേഷി 110 കെവിയായി ഉയര്‍ത്തി മഞ്ചേരി മുതല്‍ എടക്കര വരെ ആദ്യ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രസരണ മേഖല ശക്തിപ്പെടുത്താനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും വെളിയന്തോട് ആരംഭിച്ച മഞ്ചേരി -നിലമ്പൂര്‍ 110 കെവി സബ്‌സ്റ്റേഷന്‍ പ്രവൃത്തിയും പൂര്‍ത്തിയായി. മഞ്ചേരി ഏളങ്കൂറില്‍നിന്ന് നിലമ്പൂര്‍ വരെ 26 കി.മീ ദൈര്‍ഘ്യത്തിലാണ് 66 കെവി ലൈന്‍ 110 കെവിയായി ഉയര്‍ത്തിയത്. 22 കോടി രൂപ ചെലവിലാണ് പദ്ധതി. പദ്ധതിയുടെ ഭാ?ഗമായി 60 കോണ്‍ക്രീറ്റ് കാലുകളും 96 കോണ്‍ക്രീറ്റ് ടവറുകളുടെ കാലുകളും സ്ഥാപിച്ചു. 1.3 കോടിയില്‍ ആഢ്യന്‍പാറ -പോത്തുകല്ല് 33 കെവി സബ് സ്റ്റേഷന്റെ പ്രവൃത്തിയും പൂര്‍ത്തിയായി.
മൂന്ന് ഘട്ടങ്ങളായാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തിലെ കണ്‍ട്രോള്‍ റൂം കെട്ടിടം പണി പൂര്‍ത്തിയായി. യാര്‍ഡ്, ലൈന്‍ വലിക്കല്‍ എന്നിവ മിനുക്കുപണിയിലാണ്. യാര്‍ഡില്‍ 20 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചു. പോത്തുകല്ലില്‍ കണ്‍ട്രോള്‍ റൂം വയറിങ്, ഇന്റര്‍ലോക്ക് പതിപ്പിക്കല്‍, 5 എംവിഎ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തി പൂര്‍ത്തിയായി സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചിരുന്നു.
ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍നിന്ന് 9.5 കി. മീറ്റര്‍ ദൂരത്തില്‍ പൂളപ്പാടത്താണ് പോത്തുകല്ല് സബ് സ്റ്റേഷന്‍. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കാലവര്‍ഷ സമയങ്ങളില്‍ ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പ്പാദനം കൂടുതല്‍ ഉപയോ?ഗപ്പെടുത്തും. പ്രവൃത്തി ട്രയല്‍ നടക്കുന്നതിനാല്‍ മലയോര മേഖലയില്‍ തിങ്കളാഴ്ച ഇടവിട്ട സമയങ്ങളില്‍ വൈദ്യുതി തടസ്സം നേരിടും. മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് 35 വര്‍ഷമായി തടസ്സവാദങ്ങള്‍ നിരത്തി ഒഴിവാക്കിയ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യാഥാര്‍ഥ്യമാകുന്നത്.

Sharing is caring!